Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ യൂത്ത് ഫോറം ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും   - (സലിം - ഫോമാ ന്യൂസ് ടീം)

Picture

ഫോമയുടെ യുവജന വിഭാഗത്തിന്റെ 2020-22 കാലത്തെ കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബുവരി 27 ന് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാവിലെ 11 മണിക്ക് സൂം വെബ്ബിനാറില്‍ പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ദിവ്യ ഉണ്ണി നിര്‍വഹിക്കും.

 

2020 -2022 വര്‍ഷക്കാലത്തെ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ നന്ദി കുറിക്കുന്ന ഉദ്ഘാടന ചടങ്ങില്‍, ന്യൂയോര്‍ക്ക് സ്‌റേറ് സെനറ്റര്‍ ശ്രീ കെവിന്‍ പീറ്റര്‍, ന്യൂയോര്‍ക്ക് സ്‌റേറ് അസ്സെംബ്ലി അംഗം ജെന്നിഫര്‍ രാജ്കുമാര്‍, ആരാധ്യനായ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ എലക്കാട്, പ്രശസ്ത റെയ്കി മാസ്റ്ററായ ഡോക്ടര്‍ ബിന്ദു ബാബു, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസകള്‍ നേരും.

 

അമേരിക്കന്‍ ഐക്യനാടുകളിലെ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ യുവജന വിഭാഗമെന്ന നിലയില്‍ വളരെയേറെ ഉത്തരവാദിത്തമുള്ള യൂത്ത് ഫോറം, വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് യുവജനങ്ങളെ ഏകോപിപ്പിച്ചു ഫോമയ്ക്ക് കരുത്ത് പകരുന്നതോടൊപ്പം, യുവജനങ്ങളിലെ കഴിവുകളെ തൊട്ടറിയുന്നതിനും, പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.രാഷ്ട്രത്തിന്റെ നെടുംതൂണുകളായ യുവജനങ്ങളെ , രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ കൈപിടിച്ചുയര്‍ത്തുന്നതിനും, അവരിലെ മാനുഷിക മൂല്യങ്ങളെ രാഷ്ട്ര പുനര്‍ നിര്‍മ്മാണ പ്രകിയയില്‍ സജീവമായി ഉപയോഗിക്കപ്പെടുന്നതിനു ഉതകും വിധം യുവജനങ്ങളെ ശക്തിപ്പെടുത്തുകയും, ചെയ്യുന്ന വിവിധ കര്‍മ്മ പരിപാടികള്‍ക്കാണ് ഫോമാ യുവജന ഫോറം 2020-2022 വര്‍ഷത്തെ കമ്മറ്റി രൂപം നല്‍കുന്നത്. യുവജനങ്ങളിലെ നേതൃത്വ ഗുണങ്ങളെ പരിപോഷിപ്പിക്കുന്നതിനു ലീഡര്‍ഷിപ്പ് ട്രെയിനിങ് ക്‌ളാസുകള്‍, വിദ്യാഭാസ്യ രംഗത്തെ പുതിയ അറിവുകളും, തൊഴില്‍ സാധ്യതകളും സംബന്ധിച്ചു അവബോധം ഉണ്ടാക്കുന്നതിനു വിദ്യഭ്യാസ സെമിനാറുകള്‍, വിവിധ വിഷയങ്ങളെ സംബന്ധിച്ചു യുവജനങ്ങളെ പ്രബുദ്ധരാക്കുന്നതിനുള്ള സിമ്പോസിയങ്ങള്‍, കലാ-സാംസ്കാരിക രംഗത്തോടെ കഴിവുകള്‍ മാറ്റുരക്കുന്നതിനുള്ള സാംസ്കാരികോത്സവങ്ങള്‍, കലാമത്സരങ്ങള്‍ , എന്നിങ്ങനെ യുവജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മാറ്റുരക്കുന്ന നിരവധി പരിപാടികള്‍ ഈ കമ്മറ്റി വിഭാവനം ചെയ്യുന്നു.

 

ഫോമയുടെ യൂത്ത് ഫോറം ഉദ്ഘാടന ചടങ്ങിലും, വരുംകാല പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടകണമെന്ന് യൂത്ത് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ അനു സ്കറിയ, യൂത്ത് ഫോറം പ്രതിനിധികളായ മസൂദ് അല്‍ അന്‍സര്‍, കാല്‍വിന്‍ കവലക്കല്‍, കുരുവിള ജെയിംസ് , യൂത്ത് ഫോറം സെക്രട്ടറി ആന്‍മേരി ഇടിച്ചാണ്ടി, ട്രഷറര്‍ ജുലിയ ജോയ്, ജോയിന്റ് സെക്രട്ടറി ശ്രുതി പ്രദീപ്, ജോയിന്റ് ട്രഷറര്‍ കെവിന്‍ പൊട്ടക്കല്‍, അസിസ്റ്റന്റ് യൂത്ത് കോര്‍ഡിനേറ്റര്‍ സാറാ അനില്‍, പ്രോഗ്രാംസ് & ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍ ദിയാ ചെറിയാന്‍, നാഷണല്‍ കോര്‍ഡിനേറ്ററും അഡൈ്വസറുമായ അജിത് കൊച്ചൂസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code