Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം മെയ് 23, 2021 ഞായറാഴ്ച   - ജോസഫ് പൊന്നോലി

Picture

ഹ്യുസ്റ്റണ്‍, ടെക്‌സാസ് : കേരളാ റൈറ്റേഴ്‌സ് ഫോറം, യു എസ് എ യുടെ സാഹിത്യ സമ്മേളനവും ചര്‍ച്ചയും ഗൂഗിള്‍ മീറ്റ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന 2021 മെയ് 23 ഞായറാഴ്ച 4 ജങ മുതല്‍ 6:30 ജങ വരെ നടത്തുന്നതായിരിക്കും എന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു അറിയിച്ചു. പ്രധാന പരിപാടികള്‍ താഴെ ചേര്‍ക്കുന്നു:

കുട്ടികളുടെ കഥകള്‍: ജോണ്‍ കുന്തറ “അനില്‍ പനച്ചൂരാന്‍ കൃതികള്‍: ഒരാസ്വാദനം”: എ.സി. ജോര്‍ജ് കവിത: “ബെറ്റ്‌സി” : അബ്ദുള്‍ പുന്നയൂര്‍കുളം കവിത: “പ്രണയഗീതം” ആശാ സിംഗ്

മീറ്റിംഗില്‍ അടുത്ത കാലത്തു അന്തരിച്ച മാര്‍ ക്രിസോസ്റ്റം, കെ. ആര്‍. ഗൗരിയമ്മ, ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നിവരെ അനുസ്മരിക്കുന്നതായിരിക്കും. എല്ലാവര്ക്കും സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിക്കും. ഏപ്രില്‍ 25, 2021 ഞായറാഴ്ച നടന്ന സമ്മേളനത്തില്‍ ജോണ്‍ തൊമ്മന്‍ “ഉറവന്‍ കള്ളന്‍ മാത്തുക്കുട്ടി ഉപദേശി” എന്ന ചെറുകഥ വായിക്കുകയുണ്ടായി. ഉപദേശിയെ എതിര്‍ക്കുകയും അയാള്‍ക്കെതിരെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തവര്‍ അവസാനം ആ മനുഷ്യന്റെ സല്‍ക്കര്‍മ്മങ്ങളും മാതൃകാ ജീവിതവും മനസ്സിലാക്കി പശ്ചാത്തപിക്കുന്നതാണ് കഥ.

തുടര്‍ന്ന് ഈശോ ജേക്കബ് “അക്ഷരങ്ങള്‍ അപ്രസക്തമാകുന്നുവോ?’ എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തി. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ആവിര്ഭാവത്തോടു കൂടി എഴുത്തിന്റെ പ്രസക്തി എന്ത് എന്ന സമസ്യയാണ് അദ്ദേഹം വിശകലനം ചെയ്തത്. ഭാഷകളുടെ പരിണാമവും മാറ്റങ്ങളും നമ്മള്‍ പ്രതീക്ഷിക്കേണ്ടതാണ്, എങ്കിലും ഭാഷയും എഴുത്തും ഇല്ലാതാകുന്നില്ല എന്ന് സദസ്സ് വിലയിരുത്തി.

ജോണ്‍ കുന്തറ തന്റെ “ബെഡ് ടൈം സ്‌റ്റോറീസ്” എന്ന പുസ്തകത്തില്‍ നിന്നും കുട്ടികള്‍ക്കുവേണ്ടിയുള്ള രണ്ടു കഥകള്‍ വായിച്ചു. “ക്രിസ്തുമസ് കേക്ക്” “ക്രിസ്തുമസ് ട്രീ” എന്നീ കഥകള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി ശയന കഥകളിലൂടെ ക്രിസ്തുമസ് സന്ദേശം കുഞ്ഞു മനസ്സുകള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതാണ് കഥകളുടെ ഉള്ളടക്കം.

സാഹിത്യ ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്നു, ഈശോ ജേക്കബ്, ജോണ്‍ കുന്തറ, ജോസഫ് തച്ചാറ, മാത്യു മത്തായി, ഡോ. മാത്യു വൈരമണ്‍, ജോണ്‍ തൊമ്മന്‍, ആന്‍ വര്ഗീസ് (ക്യാനഡാ), ഡോ വര്ഗീസ് (ക്യാനഡാ) മാത്യു കുറവക്കല്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം (ഡിട്രോയ്‌റ്), ടി. എന്‍. സാമുവേല്‍, ജോസഫ് പൊന്നോലിഎന്നിവര്‍ സജീവമായി പങ്കെടുത്തു. പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. മാത്യു മത്തായി മോഡറേറ്റര്‍ ആയിരുന്നു. അദ്ദേഹം തുടര്‍ന്ന് നന്ദി പ്രകാശനം നടത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code