സൗത്ത് കാരലൈന: വധശിക്ഷ വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്നവര്‍ക്കു ശിക്ഷ നടപ്പാക്കുന്നതിന് മാരകമായ വിഷമിശ്രതം കുത്തിവയ്ക്കുന്നതിനു പുറമെ ഇലക്ട്രല്‍ ചെയറോ, ഫയറിങ് സ്ക്വാഡ് സംവിധാനമോ ആവശ്യപ്പെടമെന്ന നിയമം സൗത്ത് കാരലൈനയില്‍ നിലവില്‍ വന്നു. ഇതു സംബന്ധിച്ച നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചു.
മരകവിഷത്തിന്റെ ലഭ്യതകുറഞ്ഞതിനാല്‍ നിര്‍ത്തി വച്ച വധശിക്ഷ ഇതോടെ പുനരംരഭിക്കാന് കഴിയുമെന്നു ഗവര്‍ണര്‍ പറഞ്ഞു. 2010ലാണു സംസ്ഥാനത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കാന്‍ ഉപയോഗിച്ച വിഷമിശ്രിതം നല്‍കുന്നതിന് ഫര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വിസമ്മതിച്ചതിനെ തുടന്ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ വിഷമിശ്രിതം കുത്തിവച്ച് ശിക്ഷനടപ്പാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷമിശ്രിതം ലഭ്യമാകാത്തതിനാല്‍ ഇവരുടെ ശിക്ഷ നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
Comments