Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോ ബൈഡനും കമലാ ഹാരിസും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചു   - പി.പി. ചെറിയാന്‍

Picture

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും 2020ലെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചു. മേയ് 17 തിങ്കളാഴ്ചയാണ് ഇരുവരും തങ്ങളുടെ വരുമാനത്തെ കുറിച്ചുള്ള രേഖകള്‍ പുറത്തുവിട്ടത്. ദശാബ്ദങ്ങളായി പ്രസിഡന്റും വൈസ് പ്രസിഡന്റും കൃത്യസമയത്ത് വരുമാനത്തിന്റെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താറുണ്ടെങ്കിലും ട്രംപിന്റെ ഭരണകാലത്ത് അങ്ങനെ സംഭവിച്ചിരുന്നില്ല.

ബൈഡന്റെയും കമലയുടേയും വരുമാനത്തില്‍ നിന്നും സംഭാവന നല്‍കിയിരുന്നത് കാണിച്ചിരുന്നില്ല. ബൈഡനും പ്രഥമ വനിത ജീന്‍ ബൈഡനും 2020ലെ ആകെ അഡ്ജസ്റ്റഡ് ഗ്രോസ് വരുമാനം 607336 ഡോളര്‍ സമര്‍പ്പിച്ചപ്പോള്‍ നികുതിയിനത്തില്‍ 157000 ഡോളര്‍ തിരിച്ചടക്കേണ്ടി വന്നു.

കമലാ ഹാരിസും ഭര്‍ത്താവ് ഡഗ്ലസ് എംഹോപ്പും അവരുടെ വാര്‍ഷിക കുടുംബവരുമാനം ( അഡ്ജസ്റ്റഡ് ഗ്രോസ് ഇന്‍കം) 1.7 മില്യന്‍ ഡോളറായി ആണു കാണിച്ചിരിക്കുന്നത്. ഫെഡറല്‍ ടാക്‌സായി 621893 ഡോളര്‍ നല്‍കുകയും ചെയ്തു. ബൈഡന്റെ ടാക്‌സ് റേറ്റ് 25.9 ശതമാനവും കമലയുടേത് 36.7 ശതമാനവുമാണ്.

2019ലേക്കാള്‍ ബൈഡന്റെ വരുമാനം കുറഞ്ഞിരിക്കുകയാണ് (985233). കമലയുടേതും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞു. 1974 മുതല്‍ എല്ലാ പ്രസിഡന്റുമാരും കൃത്യസമയത്ത് ടാക്‌സ് വിവരങ്ങള്‍ കൈമാറുക പതിവായിരുന്നു. ട്രംപ് ഈ വിഷയത്തില്‍ അലംഭാവമാണു കാണിച്ചിരുന്നത്. 2017ല്‍ ട്രംപ് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 750 ഡോളര്‍ മാത്രമാണു ഫെഡറല്‍ ടാക്‌സായി നല്‍കിയത്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code