Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു, എം.ബി. രാജേഷ് സ്പീക്കര്‍

Picture

തിരുവനന്തപുരം: സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചു. ഒരാളൊഴികെ പത്ത് മന്ത്രിമാരും പുതുമുഖങ്ങള്‍, ഒപ്പം സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും അവരുടെ മന്ത്രിമാരെ പ്രഖ്യാപിച്ചു.

സി.പി.എം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേക ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരായി. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവിനും കെ.എന്‍. ബാലഗോപാലിനും ഇടം ലഭിച്ചു.

യഥാര്‍ഥത്തില്‍ ഒരു തലമുറമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് മന്ത്രിപ്പട്ടിക. ഡി.വൈ.എഫ്.ഐ. പ്രതിനിധിയായി പി.എം. മുഹമ്മദ് റിയാസ് മന്ത്രിയായപ്പോള്‍ മുന്‍ എം.പി. കൂടിയായ എം.ബി. രാജേഷ് സ്പീക്കറാകുന്നു.

ഒന്നാം പിണറായി മന്ത്രിസഭയിലും താരതമ്യേന ചെറുപ്പക്കാരനായ ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കി. കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടാം പിണറായി മന്ത്രിസഭയിലും രണ്ട് വനിതകള്‍ക്ക് ഇടം ലഭിച്ചു.

സി.പി.എം. മന്ത്രിമാര്‍:

1. എം.വി. ഗോവിന്ദന്‍ 2. കെ. രാധാകൃഷ്ണന്‍ 3. കെ.എന്‍. ബാലഗോപാല്‍ 4. പി. രാജീവ് 5. വി.എന്‍. വാസവന്‍ 6. സജി ചെറിയാന്‍ 7. വി. ശിവന്‍കുട്ടി 8. മുഹമ്മദ് റിയാസ് 9. ആര്‍. ബിന്ദു 10. വീണ ജോര്‍ജ് 11 വി. അബ്ദുറഹ്മാന്‍

കെ.കെ. ശൈലജ അടക്കം എല്ലാ സി.പി.എം. മന്ത്രിമാരേയും മാറ്റിനിര്‍ത്തി രൂപവത്കരിച്ച രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.എന്‍. ബാലഗോപാലിനോ അല്ലെങ്കില്‍ പി. രാജീവിനോ ആയിരിക്കും ധനകാര്യ വകുപ്പെന്ന് സൂചന. ഇതില്‍ ഒരാള്‍ക്ക് വൈദ്യുതി വകുപ്പ് ലഭിച്ചേക്കും. ഇ.പി. ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായം ഇത്തവണ എം.വി. ഗോവിന്ദന് ലഭിക്കാനാണ് സാധ്യത.

ചൊവ്വാഴ്ചയാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടത്. പിണറായിക്കൊപ്പം തീര്‍ത്തും പുതിയ ടീം മതിയെന്ന തീരുമാനം നടപ്പിലാക്കിയതോടെ മന്ത്രിയാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന കെ.കെ. ശൈലജയ്ക്കും അവസരം ലഭിച്ചില്ല. സി.പി.എം മന്ത്രിമാരില്‍ കെ. രാധാകൃഷ്ണന്‍ മാത്രമാണ് നേരത്തെ മന്ത്രിയായിട്ടുള്ളത്. ബാക്കി പത്ത് പേരും പുതുമുഖങ്ങളാണ്. സിപിഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ തുടര്‍ഭരണമെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയതിനൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ അംഗസഖ്യയുമായിട്ടാണ് സിപിഎം നിയമസഭയിലെത്തുന്നത്. പാര്‍ട്ടി സ്വതന്ത്രരുള്‍പ്പടെ 67 എംഎല്‍എമാരാണ് ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. നാല് സീറ്റുകൂടി ലഭിച്ചിരുന്നെങ്കില്‍ സിപിഎമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമായിരുന്നു. 85 സീറ്റുകളില്‍ മത്സരിച്ച സിപിഎം 77.9 ശതമാനം സീറ്റുകളിലും വിജയം നേടിയാണ് 67 സീറ്റുകള്‍ പിടിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചിടത്ത് സ്വതന്ത്രരും മറ്റുള്ളിടത്തെല്ലാം പാര്‍ട്ടി സ്ഥാനാര്‍ഥികളുമാണ് വിജയിച്ചത്.

മെയ് 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code