Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരിക്കൽ (കവിത: ഡോ. സിന്ധു)

Picture

ഒരു ചെറുനടത്തം..
പുഴമെലിഞ്ഞ മാറിലൂടെ...

ഒരു നുറുങ്ങുവെട്ടം...
ഇലച്ചാർത്തിൻ വിടവിലൂടെ....

ഒരു സുഗന്ധസ്പർശം.. ഇളംകാറ്റിൻ മർമ്മരത്തിൽ...

ഒരു വേനലറുതി...
വേഴാമ്പൽ മനമുരുകി..

ഒരു തുടം തണ്ണീർ...
വേവും ജനതയ്ക്കു കണ്ണീർ...

ഒരു ചെറുമിന്നൽ പ്രഭയിൽ..
മണ്ണിൽ നേർരേഖ പൂക്കൾ...

ഒരു കനൽപാറും കാറ്റിൽ...
കാടുവെന്തു വെണ്ണീറായിടുന്നു..

ഒരു യുദ്ധകാഹളം കാതിൽ...
പടിയിറക്കം പരാജിതർ മെല്ലെ..

ഒരു ശാപമായ വാർദ്ധക്യം...
തെരുവിൽ അലയുന്നാലയം തേടി..

ഒരു വിത്തിൻ രോദനമമ്പേ...
ഭുവിഗർഭത്തിൽ മൃതിയടഞ്ഞു...

ഒരു ചിതയെരിഞ്ഞടങ്ങി..
കാലമൊരണയാ കനൽമാത്രമായി..

ഒരു വഴിത്താര നീളുന്നു
നോവുപേറുന്ന പഥികരോടൊപ്പം..

ഒരു മാരിപെയ്ത്തിൽ അലിഞ്ഞു..
താപമുറയും ആത്മാവിൻ കദനം...

Dr. സിന്ധു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code