Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: ഫിലിപ്പോസ് ഫിലിപ്പ്   - ഫ്രാന്‍സിസ് തടത്തില്‍

Picture

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവനകള്‍ ഇറക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫൊക്കാനയുടെ പേരില്‍ സുധാ കര്‍ത്താ എന്ന വ്യക്തി തെറ്റായ പ്രസ്താവനകള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ അംഗസംഘടനകളും ഫൊക്കാന സ്‌നേഹിതരും യാതൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും ഫൊക്കാന നേതൃത്വം സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക, കാനഡ ഉള്‍പ്പെടുന്ന നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാന ഒന്നേയുള്ളൂവെന്നും 2020 ജൂലൈ മാസത്തില്‍ നിയമാനുസൃതം തെരഞ്ഞടുക്കപ്പെട്ട ജോര്‍ജി വര്‍ഗ്ഗീസ് പ്രസിഡന്റും സജിമോന്‍ ആന്റണി സെക്രട്ടറിയുമായ ടീമാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ഫിലിപ്പോസ് ഫിലിപ്പ് അസന്നിഗ്ധമായി പ്രസ്താവിച്ചു. ഫൊക്കാനയുടെ പ്രസിഡണ്ട് ആണെന്ന വ്യാജ പ്രസ്താവനകള്‍ നടത്തുന്ന സുധാ കര്‍ത്തയുടെ നടപടികള്‍ നിയമ വിരുദ്ധവും തെറ്റിദ്ധാരണജനകവുമാണ്. ഫിലിപ്പോസ് കൂട്ടിച്ചേര്‍ത്തു.

2020 നവംബറില്‍ നടന്ന അധികാര കൈമാറ്റചടങ്ങില്‍ വച്ച് 2018- 2020 ഭരണ സമിതിയിലെ പ്രസിഡണ്ട് മാധവന്‍ ബി. നായര്‍ തന്റെ കമ്മിറ്റിയുടെ ചുമതല പുതിയ ഭരണസമിതിയുടെ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിന് കൈമാറിയിട്ടുള്ളതാണെന്ന വിവരം ഏവര്‍ക്കും അറിവുള്ളതാണ്. ഫൊക്കാനയില്‍ 20182020 വരെ ഉണ്ടായിരുന്ന മൂന്ന് സംഘടനകള്‍ ഒഴികെ മുഴുവന്‍ സംഘടനകളുടെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നതെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പും സെക്രെട്ടറി സജി പോത്തനും വൈസ് ചെയര്‍മാന്‍ ബെന്‍ പോളും വ്യകത്മാക്കി.അതിനു പുറമെ പുതുതായി അനവധി സംഘടകള്‍ കൂടി അംഗത്വമെടുത്തതോടെ ഫൊക്കാനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്വസലമായതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനയെ നശിപ്പിക്കാന്‍ വര്‍ഷങ്ങളായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘടനാ പിന്‍ബലം ഇല്ലാത്ത ചില വ്യക്തികള്‍ സ്വന്തം പേരിലും ഭാര്യയുടെ പേരിലും സംഘടനയുണ്ടാക്കി നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഈ വ്യക്തികളെക്കുറിച്ചുളള ചരിത്രവും അവര്‍ സമൂഹത്തില്‍ നടത്തിയിട്ടുള്ള ദുഷ്പ്രവൃത്തികളും പൊതുജനങ്ങള്‍ക്ക് അറിവുള്ളതാണ്. ഇത്തരം വ്യാജന്മാരെ തിരിച്ചറിയാനുള്ള വിവേകം ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനയുടെ അംഗ സംഘടനകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പുലര്‍ത്തുന്ന വിധം ഇത്തരം വ്യാജ പ്രസ്താവനകള്‍ നടത്തുന്ന കള്ള നാണയങ്ങളെ തിരിച്ചറിയനുള്ള വിവേകം അംഗ സംഘടനകള്‍ക്കുണ്ടെന്നും അതിനാല്‍ ഇത്തരം വ്യാജ പ്രസ്താവനകള്‍ നടത്തുന്നവരുടെ ലക്ഷ്യം വൃഥാവിലാണെന്നും ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസും സെക്രെട്ടറി സജിമോന്‍ ആന്റണിയും ട്രഷറര്‍ സണ്ണി മറ്റമനയും കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍, യുവാക്കള്‍, വനിതകള്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ള പൊതുജനങ്ങളുടെ താല്‍പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക അഥവാ ഫൊക്കാന ( federation of kerala association in north america -FOKANA) ശക്തമായി മുന്നേറുകയാണ്. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലയളവില്‍ 42ല്‍പരം പ്രോഗ്രാമുകള്‍ നടത്തി അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഇതിന് തുരങ്കം വെയ്ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ ശ്രമം വിഫലമായിപ്പോകുമെന്ന് മാത്രം സൂചിപ്പിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

പ്രതിലോമകാരികളുടെ കണ്‍വെന്‍ഷന്‍, അനുമോദനം എന്നിങ്ങനെ വിവിധ പേരുകളില്‍ വരുന്ന പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നു വ്യകത്മാക്കിയ ഫൊക്കാന നേതൃത്വം അനുരഞ്ജനത്തിനുള്ള വാതില്‍ എന്നും തുറന്നിട്ടിട്ടു തന്നെയാണുള്ളതെന്നും സൂചിപ്പിച്ചു. തെറ്റുകള്‍ തിരുത്തി ഫൊക്കാനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ ഫൊക്കാന എന്നും സ്വാഗതം ചെയ്യുന്നതായും അവര്‍ ആഹ്വാനം ചെയ്തു.

ഫൊക്കാനയുടെ ദൈവാര്‍ഷിക കണ്‍വെന്‍ഷന്‍ 2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടക്കുകയാണെന്നും അതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കമ്മിറ്റികള്‍ നടത്തി വരികയാണെന്നും അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code