Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള സൂചനാ നിരാഹാര സമരം

Picture

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള (എ.എ.ഡബ്ലു.കെ) മാവേലിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "സർക്കാറിന്റെ നിഷേധാത്മക നിലപാടിനെതിരെ" താലൂക് ഓഫീസിന്റെ മുന്നിൽ നടത്തിയ സൂചനാ നിരാഹാര സമരം മാവേലിക്കര യൂണിറ്റ് രക്ഷാധികാരി മധു പുളിമൂട്ടിൽ ഉദ്ഘാടനം ചെയ്യുന്നു,

മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് പി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ പി. രാജേന്ദ്രൻ, ട്രഷറാർ പി. പ്രസന്നൻ, വി. മനോഹരൻ, വി. മുരളീധരൻ, സി. മനോജ്, എ.കെ. മധു, ആർ. രാജേഷ്‌കുമാർ, എൻ.എച്ച്. ഷമീർ എന്നിവർ പ്രസംഗിച്ചു.

ആവശ്യങ്ങൾ:

* ഓട്ടോമൊബൈൽ വർക്ക്ഷോപ് തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുക
* ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകളെ ആവശ്യ സർവീസ് ആയി പ്രഖ്യാപിക്കുക
* ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകളെ ESS പദ്ധതിയിൽ ഉൾപ്പെടുത്തുക
* സ്ക്രോപേജ് പോളിസിയിൽ തൊഴിൽ നഷ്ടം വരുന്ന തൊഴിലാളികളെ സംരക്ഷിക്കുവാൻ പാക്കേജ് നടപ്പിലാക്കുക
* കോവിഡ് കാല കെട്ടിട വാടക നിയമം മൂലം ഇളവ് അനുവദിക്കുക
* കറണ്ട്, ഫിക്സഡ് ചാർജ് ഒഴിവാക്കുക
* വർക്ക്ഷോപ് തൊഴിലാളികൾക്ക് വാക്സിനേഷൻ മുൻഗണന നൽകുക
* പൊല്യൂഷൻ സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ ലളിതമാക്കുക.

ഫോട്ടോ/റിപ്പോര്‍ട്ട്: ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്‌

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code