എടത്വ: സൗമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിലകൊള്ളുന്ന സൗഹൃദ വേദിയുടെ ജനക്ഷേമ പദ്ധതികള്‍ വീയപുരം പഞ്ചായത്തിലും തുടക്കമായി.'സൗഹൃദ മന്ന'പദ്ധതിയുടെ ഭാഗമായി നിര്‍ധന കുടുംബത്തിന് നല്കുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം വീയപുരം പോലീസ് സ്റ്റേഷന് ഐഎസ്എച്ച്ഒ:ശ്യാംകുമാര്‍ വി.എസ് ഉദ്ഘാടനം നിര്‍വഹിച്ചു.
എസ് .സി.പി.ഒ: പ്രിയയുടെ നേതൃത്വത്തിലാണ് നിര്‍ധന കുടുംബത്തെ കണ്ടെത്തിയത്.വീയപുരം പോലീസ് സ്റ്റേഷനിലേക്ക് നല്കിയ കോവിഡ് പ്രതിരോധ സാമഗ്രഹികള്‍ എസ്.ഐ: സാമുവേലിന് സൗഹൃദ വേദി പ്രസിഡന്റ് ഡോ.ജോണ്സണ് വി. ഇടിക്കുള കൈമാറി.
എസ്.ഐ: ബൈജു, എഎസ് ഐ :സത്യന്, സി.പി.ഒമാരായ അനില്‍, രതീഷ്, പ്രജു, സുന്ദര്‍ലാല്‍ സൗഹൃദ വേദി ഭാരവാഹികളായ റെന്നി തോമസ് തേവേരില്‍, സിയാദ് മജീദ്, രജീഷ് കുമാര്‍ പി.വി, എന്‍.ജെ. സജീവ്, സുരേഷ് പരുത്തിക്കല്‍, ഏബ്രഹാം വര്‍ഗ്ഗീസ്, സുധീര്‍ കൈതവന എന്നിവര്‍ സംബന്ധിച്ചു.
നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം ഭക്ഷ്യധാന്യ കിറ്റുകള്‍ വീട്ടിലെത്തിക്കുന്ന ജനക്ഷേമപദ്ധതിയാണ് 'സൗഹൃദ മന്ന '.
Comments