ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) 2022 ലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക സാമുദായിക വേദികളിലെ നിറസാന്നിധ്യവും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ ആറന്മുള മത്സരിയ്ക്കുന്നു. നവംബറിലാണ് തെരഞ്ഞെടുപ്പ്.
ഇന്‍ഡ്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐസിപിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി അംഗം, കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ്, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രശസ്ത സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മലയാളി അസോസിയേഷന്റെ (മാഗ്) ഡയറക്ടര്‍ ബോര്‍ഡ് അംഗം, ട്രസ്റ്റി ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അനില്‍ ആറന്മുള മികച്ച വാഗ്മിയും സംഘാടകനുമാണ്.
ഹൂസ്റ്റണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'നേര്‍കാഴ്ച' ദിനപത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്ന അനില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
Comments