നെടുമുടി വേണുവിന്റെ വേർപാടിൽ ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു - എബി മക്കപ്പുഴ
ഡാളസ്: മലയാള സിനിമയില്‍ കാമ്പും കാതലുമുള്ള കഥാപാത്ര ങ്ങളെ അനശ്വരമാക്കിയ സകലകലാവല്ലഭന് നെടുമുടി വേണുവിന്റെ (73) വേർപാടിൽ ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു.
അഭിനയം, സംവിധാനം, കഥ, തിരക്കഥ, നാടന്‍പാട്ട്, മൃദംഗവാദനം, കഥകളി, അധ്യാപനം,പത്ര പ്ര വര്‍ത്തനം തു ടങ്ങി ഒട്ടേറെ മേഖലകളില്‍ ബഹു മുഖപ്ര തിഭ തെളിയിച്ച കറകളഞ്ഞ കലാകാരന്റെ അന്ത്യം മലയാള മണ്ണിനു വലിയ വിള്ളൽ സൃഷ്ടിച്ചതായി അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
ഡാളസ് സൗഹൃദ വേദി പ്രവർത്തകരുടെ ഖേദം പരേതന്റെ കുടുംബാംഗങ്ങളെ അറിയിക്കുന്നതായും രേഖപ്പെടുത്തി.
Comments