Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈശോ ജേക്കബിന്റെ വിയോഗത്തില്‍ ഇന്ത്യ പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു.

Picture

ഹ്യൂസ്റ്റണ്‍: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക മാദ്ധ്യമ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേര്‍പാടില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു.

ഹ്യൂസ്റ്റനില്‍ നിന്ന് 1988 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരാജ്യം എന്ന വാര്‍ത്താവാരികയിലൂടെ രംഗപ്രവേശം ചെയ്ത ഈശോ മാധ്യമരംഗത്തു ഉജ്ജ്വല നേട്ടങ്ങള്‍ കൈവരിച്ചാണ് അരങ്ങൊഴിഞ്ഞത്. 'മലയാള മനോരാജ്യം' എന്ന ഒരു മലയാള പത്രം ഹ്യൂസ്റ്റണില്‍ ആദ്യമായി അച്ചടിച്ചത് ഈശോയായിരുന്നു. മലയാള മനോരമയില്‍ സബ് എഡിറ്റര്‍ ട്രെയിനായിയും പത്ര പ്രവര്‍ത്തകനായും ജോലി നോക്കിയ അനുഭവ പരിചയവുമായി അമേരിക്കയിലെത്തിയ. ഈശോ ജേക്കബ് താന്‍ കൈവച്ച രംഗങ്ങളിലെല്ലാം വിജയക്കൊടി പാറിച്ചു.

അമേരിക്കയിലെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പിനികളിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രതിനിധിയായി രണ്ടു പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിച്ച പ്രവര്‍ത്തന ശൈലികൊണ്ടു തന്നെ ഏവര്‍ക്കും പ്രിയങ്കരനാണ് ഇദ്ദേഹം. അമേരിക്കയില്‍ ഫിനാന്‍സ് മേഖലയാണ് അദ്ദേഹം തന്റെ പ്രവര്‍ത്തി മണ്ഡലമായി തിരഞ്ഞെടുത്തത്. ആ മേഖലയില്‍ അദ്ദേഹം അസാധാരണമായ വിജയം കൈവരിക്കുക തന്നെ ചെയ്തു. മില്യന്‍ ഡോളര്‍ റൗണ്ട് ടേബിളില്‍ അംഗത്വം ലഭിച്ചതു തന്നെ അതിന്റെ അംഗീകാരമായിരുന്നു. സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് കലാ- സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലായിരുന്നു.

ലൈഫ് അണ്ടര്‍റൈറ്റേഴ്സ് ട്രെയിനിംഗ് കൗണ്‍സില്‍, അമേരിക്കന്‍ കോളജ് പെന്‍സില്‍വാനിയയുടേയും ഫെലോഷിപ്പ് നേടിയിട്ടുണ്ട്.കേരളത്തിലും അമേരിക്കയിലും റെസിഡന്റില്‍ മേഖലയിലും കൊമേഴ്സ്യല്‍ മേഖലയിലും ലാന്‍ഡ് ഡെവെലപ്മെന്റ് സ്ഥാപനമായഈശോ പ്രോപ്പര്‍ട്ടീസിന്റെ ഉടമയാണ് ജേക്കബ് ഈശോ. ഹൂസ്റ്റണിലെ ഇന്തോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു.

ചങ്ങനാശേരി സെന്റ് വിന്‍സന്റ് ഡീ പോള്‍ സെമിനാരിയില്‍ അധ്യാപകന്‍, മലയാള മനോരമയില്‍ സബ് എഡിറ്റര്‍ ട്രെയിനി, കറസ്പോണ്ടന്റ്, ഫോര്‍ട്ട് ബെന്റ് സ്റ്റാര്‍ ന്യൂസ് വീക്കിലി പ്രൊഡക്ഷന്‍ മാനേജര്‍, വോയിസ് ഓഫ് ഏഷ്യ എഡിറ്റര്‍, അക്ഷരം ഇന്റര്‍നാഷണല്‍ മലയാളം മാഗസിന്‍ റസിഡന്റ് എഡിറ്റര്‍, ഏഷ്യന്‍സ് സ്മൈല്‍സ്, ഹൂസ്റ്റണ്‍ സ്മൈല്‍സ് എന്നീ മാഗസിനുകളുടെ പബ്ലീഷര്‍, ന്യൂ ഇംഗ്ലണ്ട് ബിസിനസ് സര്‍വീസില്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, കിന്‍കോസ് കോര്‍പ്പറേഷന്‍ കമ്പ്യൂട്ടര്‍ സര്‍വീസസ് കണ്‍സള്‍ട്ടന്റ്, കേരളാ റൈറ്റേഴ്സ് ഫോറം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നു പതിറ്റാങ്ങു കാലം ഹ്യൂസ്റ്റണിലെ സാഹിത്യ സാംസ്‌കാരിക പൊതു ജീവിതത്തില്‍ തന്റേതായ വ്യക്തിമുദ്ര ഈശോ ജേക്കബ് പതിപ്പിക്കുകയുണ്ടായി. റൈറ്റേഴ്‌സ് ഫോറം, മലയാളം സൊസൈറ്റി തുടങ്ങി മിക്ക സംഘടനകളിലും ഈശോ ജേക്കബ് ഒരു നിറ സാന്നിധ്യമായിരുന്നു. പത്ര പ്രവര്‍ത്തന രംഗത്തും അദ്ദേഹം പല സംഭാവനകളും നല്‍കി. അമേരിക്കയിലെ പല മാധ്യമങ്ങളുമായും അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു.

മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും അദ്ദേത്തിനുണ്ടായ പരിജ്ഞാനം പ്രസിദ്ധമാണ്. പൊതുവിജ്ഞാനത്തിലുള്ള അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം ശ്രദ്ധേയമായിരുന്നു,

അമേരിക്കന്‍ മലയാളികളുടെ അഭിമാനമായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഒരു ബഹു മുഖ: പ്രതിഭയേയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. പ്രവാസി മലയാളി സമൂഹത്തിനു നികത്താനാവാത്ത ഒരു വിടവാണ് ഈശോ ജേക്കബിന്റെ വിയോഗത്തില്‍ കൂടി ഉണ്ടായിരിയ്ക്കുന്നതെന്ന് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ശങ്കരന്‍കുട്ടി പിള്ള, വൈസ് പ്രസിഡണ്ട് ജോര്‍ജ് തെക്കേമല, സെക്രട്ടറി ഫിന്നി രാജു, ട്രഷറര്‍ മോട്ടി മാത്യു എന്നിവര്‍ പറഞ്ഞു.

മറ്റു ഭാരവാഹികളായ അനില്‍ ആറന്മുള, ജോയ് തുമ്പമണ്‍, ജീമോന്‍ റാന്നി, അജു വാരിക്കാട്, ജിജു കുളങ്ങര, ജോണ്‍.ഡബ്ലിയു.വര്‍ഗീസ്, വിജു വര്‍ഗീസ് , സുബിന്‍ ബാലകൃഷ്ണന്‍,സജി പുല്ലാട്, ജോയ്സ് തോന്നിയാമല, ജോര്‍ജ് പോള്‍ എന്നിവരും അനുശോചിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code