Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലാസ്‌വേഗാസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് എട്ടുനോമ്പാചാരണവും വാര്‍ഷികപെരുന്നാളും ഭക്തിനിര്‍ഭരമായി   - പി പി ചെറിയാൻ

Picture

ലാസ് വേഗാസ്‌: ലാസ് വേഗാസ്‌ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ചർച് എട്ടുനോമ്പ് ആചാരണവും വാർഷികപെരുന്നാളും ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 9:30 യ്ക്ക് വെരി. റവ. സാമുവേൽ വർഗീസ് (സെന്റ് തോമസ് ചർച്ച്, ലോസ് ഏഞ്ചൽസ്) നേതൃത്വം നൽകിയ പ്രഭാത പ്രാർത്ഥനയും വിശുദ്ധ കുർബ്ബാനയും അനുഗ്രഹീതമായിരുന്നു.

കുർബ്ബാന മദ്ധ്യേ നടത്തിയ സന്ദേശത്തിൽ " ലോകമാസകലം കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുമ്പോൾ, കൂടുതൽദൈവ വിശ്വാസവും സഹോദരസ്നേഹവും സഹായ മനോഭാവവും നാം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്ന് ഉത് ബോധിപ്പിച്ചു. വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയിലൂടെഈ എട്ടുനോമ്പില്‍ പങ്കുചേരുവാനുംആഗ്രഹ സാഫല്യം നേടി സായൂജ്യമടയുവാനും ഈ പെരുനാൾ ആഘോഷം സഹായിക്കട്ടെ"എന്ന് സാമുവേൽ അച്ഛൻ. ആശംസിച്ചു.

കാലം ചെയ്ത കാതോലിക്കാ മോറാൻ മോർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായ്ക്കുവേണ്ടി ധൂപപ്രാർത്ഥനയും, നിയുക്ത കാതോലിക്കയായി നാമകരണം ചെയ്തിരിക്കുന്ന ഡോ. മാത്യൂസ് മാർ. സേവേറിയോസ് തിരുമേനിക്കുവേണ്ടിയും പ്രത്യേക പ്രാർത്ഥനയും നടത്തി. പെരുനാളിനോടനുബന്ധിച്ചു, ദേവാലയത്തിനു ചുറ്റുമായി നടത്തിയ റാസയിൽ കൊടികളും മുത്തുക്കുടകളുമായി കുട്ടികളുംവിശ്വാസിസമൂഹവും പങ്കെടുത്തതും വർണ്ണശബളമായിരുന്നു.

ഒന്നരവർഷത്തെ കോവിഡ് പരിമിതികൾക്കു അവസാനമെന്നോണം, സാമൂഹ്യ അകലവും നിബന്ധനകളും പാലിച്ചുകൊണ്ട്‌ സകുടുംബം പെരുനാളിൽ സംബന്ധിച്ചതിനു സഭാ അംഗങ്ങൾക്കും, പെരുനാൾ ശുശ്രൂഷകൾക്ക് നേതൃത്ത്വം നൽകിയതിന്, സാമുവേൽ വർഗീസ് അച്ഛന് നന്ദിയും, ചർച് സെക്രട്ടറി ജോൺ ചെറിയാൻ രേഖപ്പെടുത്തി.

ഉച്ചക്ക് 12:30 ന് നേര്‍ച്ചവിളമ്പും സ്‌നേഹവിരുന്നും നടത്തിയതിനു ശേഷം ഈ വർഷത്തെ അനുഗ്രഹീതമായ എട്ടുനോമ്പും പെരുന്നാളും സമാപിച്ചു. ചർച്ചിന് വേണ്ടി ട്രസ്റ്റീ ഡോ: മാത്യു ജോയിസ് അറിയിച്ചതാണിത്‌ .

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code