Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ തത്സമയ സംവാദം 'പീപ്പിൾസ് ഫോറം'   - അനിൽ മറ്റത്തികുന്നേൽ

Picture

ചിക്കാഗോ: ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര മാധ്യമ കോൺഫറൻസിന്റെ ഭാഗമായി പൊതുജനങ്ങളെയും സംഘടനാ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും ഒരേ വേദിയിൽ അണിനിരത്തികൊണ്ടു 'പീപ്പിൾസ് ഫോറം' എന്ന ടോക്ക് ഷോ ഒരുക്കുന്നു. 'മീഡിയ | രാഷ്ട്രീയക്കാർ | ജനങ്ങൾ' എന്നതാണ് വിഷയം. കേരളത്തിൽ നിന്നെത്തുന്ന മുതിർന്ന മാധ്യമ പ്രവർത്തകരെ കൂടാതെ രാഷ്ട്രീയ നേതാക്കൾ, അമേരിക്കയിലെ സംഘടനാ നേതാക്കൾ, ഇവിടുത്തെ മാധ്യമ പ്രവർത്തകർ, കോൺഫറൻസിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്നെ ഇതിൽ പങ്കെടുക്കാം എന്നത് ഈ ഒരു ടോക്ക് ഷോയുടെ പ്രത്യേകതയാണ്.

വേദിയിൽ നിന്നും വിദൂരത്തിൽ നിന്നും അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സജ്ജീകരിക്കപ്പെടുന്ന ഈ ഹൈബ്രിഡ് ടോക്ക് ഷോ ഇത്തവണത്തെ മീഡിയ കോൺഫറസിന്റെ ഒരു പ്രത്യേകതയായി മാറും എന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ മലയാള ദൃശ്യ മാധ്യമങ്ങളിലെ സാങ്കേതികപ്രവർത്തകരെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്നതാണ് ഈ പ്രേത്യേക പരിപാടി. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉൾപ്പെടുത്തിക്കൊണ്ട് തത്സമയം ലോകത്തെവിടെ നിന്നും ചോദ്യങ്ങൾ ചോദിക്കാനും മറുപടി പറയാനും സാധിക്കും ഈ സംവാദത്തിലൂടെ.

നവംബർ 11 മുതൽ 14 വരെ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെടുന്ന കോൺഫ്രൻസിൽ ലോകത്തിന്റെ വിവിധ ഭങ്ങളിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകരും രാഷ്രീയ - സംഘടനാ നേതാക്കളും അടക്കം നിരവധി പേര് പങ്കെടുക്കും. ചിക്കാഗോയ്ക്ക് അടുത്തുള്ള ഗ്ലെൻവ്യൂവിലെ റിനയസൻസ് മാരിയറ്റ് സ്യൂട്ടിൽ അരങ്ങേറുന്ന ഈ മാധ്യമസംഗമം ഒരു വൻ വിജയമാക്കി തീർക്കുവാൻ വേണ്ടി IPCNA നാഷണൽ എക്സിക്യൂട്ടീവിന്റെയും IPCNA ചിക്കാഗോ ചാപ്റ്ററിന്റെയും നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. വരുന്നു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code