Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ.ജോസഫ് മാർത്തോമ്മാ അനുസ്മരണ സമ്മേളനം ബുധനാഴ്ച   - ഷാജി രാമപുരം

Picture

ന്യൂയോർക്ക്: എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കായുടെ നേതൃത്വത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ അനുസ്മരണ സമ്മേളനം നാളെ (ബുധൻ) ന്യൂയോർക്ക് സമയം വൈകിട്ട് 9 മുതൽ 10 മണി വരെ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്നു.

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ആയ ബിഷപ്പ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വെരി.റവ.ഡോ.ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), വെരി.റവ.ഫാ.വി.എം.തോമസ് കോർ എപ്പിസ്കോപ്പ( മലങ്കര യാക്കോബായ സഭ), വെരി.റവ.ഫാ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ (മലങ്കര ഓർത്തഡോക്സ് സഭ), റവ.ജിജോ എബ്രഹാം (വൈസ്.പ്രസിഡന്റ് സിഎസ്ഐ ചർച്ച് ഇൻ നോർത്ത് അമേരിക്ക), റവ.സജു സി.പാപ്പച്ചൻ (മുൻ സെക്രട്ടറി, ഡോ.ജോസഫ് മാർത്തോമ്മാ), ജോൺ ടൈറ്റസ് (മാർത്തോമ്മാ സഭാ കൗൺസിൽ മെംബർ), ഡോ.ആനി ലിങ്കൺ (ലെബക്ക്), ജേക്കബ് ജോസഫ് (കാനഡ), റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ എന്നിവർ ഡോ.ജോസഫ് മാർത്തോമ്മായെ അനുസ്മരിക്കുന്നു.

മലങ്കര മാർത്തോമ്മാ സഭയുടെ സൂര്യതേജസും, ആഗോള സഭകളുടെ എക്ക്യൂമെനിക്കൽ രംഗത്ത് ധീരമായ നേതൃത്വവും നൽകിയ ഡോ.ജോസഫ് മാർത്തോമ്മാ കാലം ചെയ്തിട്ട് 2021ഒക്ടോബർ 18 ന് ഒരു വർഷം തികഞ്ഞു. മെത്രാപ്പോലീത്തായുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നതിനായിട്ടാണ് നോർത്ത് അമേരിക്കയിൽ പ്രവർത്തിക്കുന്ന എക്ക്യൂമെനിക്കൽ ദർശന വേദിയുടെ നേതൃത്വത്തിൽ ഇപ്രകാരം ഒരു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

നിർമ്മല എബ്രഹാം (ഡെലാവെയർ) സമ്മേളനത്തിന്റെ എംസി ആയി പ്രവർത്തിക്കും. നാളെ ന്യൂയോർക്ക് സമയം വൈകിട്ട് 9 മുതൽ 10 മണി വരെ നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രോഗ്രാം കൺവീനർന്മാരായ സി.വി.ശാമുവേൽ (ഡിട്രോയിറ്റ്‌), ഷാജീ എസ്.രാമപുരം (ഡാളസ്) എന്നിവർ അറിയിച്ചു.

Meeting ID : 849 8118 2418 Passcode : 2021



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code