ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ഫൊറോനാ ഇടവകയുടെ 2022, 2023 വര്‍ഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗണ്‍സില്‍ ജനുവരി 9 ന് ഞായറാഴ്ച രാവിലെ 9 മണിക്കുള്ള കുര്‍ബാനയ്ക്കു ശേഷം ചുമതലയേറ്റു.
കൈക്കാരന്മാരായി പ്രിന്‍സ് ജേക്കബ് മുടന്താഞ്ചലില്‍, വര്‍ഗീസ് കുര്യന് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജോ തെക്കേല്‍ എന്നിവര്‍ ഉത്തരവാദിത്വമേറ്റെടുത്തു. കൗണ്‍സില്‍ സെക്രട്ടറിമാരായി സിജോ ജോസ്, അന്‍ജന തോമസ് എന്നിവരും ചുമതലയേറ്റു.
നാല് കൈക്കാരന്മാര് ഉള്‍പ്പെടെ 30 പേരടങ്ങുന്ന കൗണ്‍സില്‍ അംഗങ്ങളെ രൂപതാധ്യക്ഷന്‍ .ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയേത്ത് അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ കൗണ്‍സില്‍ നിലവില്‍ വന്നത്.
ഫൊറോനാ വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വികാരിയും അസിസ്റ്റന്റ് വികാരി റവ. ഫാ. കെവിന് മുണ്ടക്കലും പ്രാര്‍ത്ഥന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് മൂന്ന് വര്‍ഷക്കാലം കൈക്കാരന്മാരായി സേവനമനുഷിച്ച സണ്ണി ടോം, ജോജി ജോസ്, ജോസ് കണ്ടത്തിപ്പറമ്പില്‍, തരുണ്‍ മത്തായി എന്നിവരെ ആദരിച്ചു.
Comments