Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആര്‍പ്‌കോ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു   - ബ്രിജിറ്റ് ജോര്‍ജ്

Picture

ചിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍സ് ഓഫ് കേരളാ ഒറിജിന്റെ (അഞജഗഛ) 2022- 2024 പ്രസിഡന്റായി ജെയിംസ് തിരുനെല്ലിപ്പറമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു.

അരുണ്‍ മാത്യു തോട്ടിച്ചിറ-സെക്രട്ടറി, സിറില്‍ ചാക്കോ മ്യാലില്‍-ട്രെഷറര്‍, സിന്ധു മാത്യു പുളിക്കത്തൊട്ടില്‍-വൈസ് പ്രസിഡന്റ്, സോയ ബാബു-ജോയിന്റ് സെക്രട്ടറി എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ബിജോ സി മാണി, ജെമ്മി അമ്പാട്ട്, മാത്യു ജേക്കബ്, മാര്‍ഗരറ്റ് വിരുത്തികുളങ്ങര, മിജി മാളിയേക്കല്‍, മജു ഒറ്റപ്പള്ളി, മിഷാല്‍ ഇടുക്കുതറയില്‍, ജോജോ ആനാലില്‍, ലിസ് സൈമണ്‍, വില്‍സണ്‍ ജോണ്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ത്രിലോക റെസ്റ്റോറന്റില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ചതാണ് ഈ നിയമനം നടന്നത്.

2013 ല്‍ സ്ഥാപിതമായ ഈ സംഘടന ഫിസിക്കല്‍, ഒക്കുപ്പേഷണല്‍, സ്പീച് തെറാപ്പിസ്റ്റുകളെ ഒരു കുടകീഴിലാക്കി പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തില്‍ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും അനേകം സ്റ്റുഡന്റസ്‌നു ഗൈഡന്‍സ് നല്‍കിയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുമ്പോട്ടു പോകുന്നു.

ചാരിറ്റി കമ്മിറ്റിയിലേക്ക് ബിജോ മാണി, ജോജോ ആനാലില്‍, മന്നു തിരുനെല്ലിപ്പറമ്പില്‍ എന്നിവരെയും എഡ്യൂക്കേഷന്‍ കമ്മിറ്റയിലേക്ക് മാത്യു ജേക്കബ്, സണ്ണി മുത്തോലത്ത്, തമ്പി ജോസ് എന്നിവരെയും നിയമിച്ചു. മുന്‍ പ്രസിഡന്റ് സായി പുല്ലാപ്പള്ളി, മുന്‍ സെക്രട്ടറി നിഷാ തോമസ് എന്നിവര്‍ എക്‌സ് ഒഫീഷ്യല്‍സ് ആയും, മുന്‍ പ്രസിഡന്റ്‌സ് ബെഞ്ചമിന്‍ തോമസ്, സണ്ണി മുത്തോലത്ത്, ബ്രിജിറ്റ് ജോര്‍ജ് എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്സ് ആയും തുടരും. പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തന ഉല്‍ഘാടന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code