കോതമംഗലം: കോതമംഗലം രൂപതാംഗം അന്തരിച്ച ഫാ. ജോസഫ് ചെറിയാന് കോയിക്കക്കുടി (79) അന്തരിച്ചു. കോയിക്കക്കുടി പരേതരായ ചെറിയാന് - ഏലീശ്വ ദന്പതികളുടെ മകനാണ്.
1968ല്‍ പൗരോഹിത്യം സ്വീകരിച്ചു. അവിഭക്ത കോതമംഗലം രൂപതയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്.
തങ്കമണി പള്ളിയില്‍ അസി. വികാരിയായും, മുരിക്കാശേരി, പള്ളിക്കാമുറി, പാണ്ടിപാറ, ചീനിക്കുഴി, വടകോട്, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, പൊട്ടന്‍കാട്, വടാട്ടുപാറ, പൊന്നന്താനം, നീണ്ടപാറ, നാടുകാണി, കോലടി, മുള്ളരിങ്ങാട്, പെരുന്പിള്ളിച്ചിറ, നടുക്കര, നെയ്യശേരി പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. മികച്ച വാഗ്മിയും എഴുത്തുകാരനുമായിരുന്നു.
സഹോദരങ്ങള്‍: കുര്യാച്ചന് നെല്ലിമറ്റം, ചിന്നമ്മ ചാക്കോ മീന്പിള്ളില് പഴന്പിള്ളിച്ചാല്, ട്രീസ ബേബി പാരിക്കാപ്പിള്ളില് കുഞ്ചിത്തണ്ണി, മേരി ജേക്കബ് (യുകെ), എല്‍സി ജോസ് മണിക്കുഴി കലൂര്‍, റോസിലി ബാബു അമ്മുപ്പിള്ളില്‍ കുടമുണ്ട, ജോര്‍ജ് പോണ്ടിച്ചേരി, മാത്യൂസ് നെല്ലിമറ്റം.
സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം ചൊവ്വാഴ്ച രാവിലെ 10നു വസതിയിലും തുടര്‍ന്നുള്ള ഭാഗം രണ്ടിനു നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിയിലും നടക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തിലാണു സംസ്കാര ശുശ്രൂഷകള്‍.
Comments