Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലാനാ: അനിലാല്‍ ശ്രീനിവാസന്‍ പ്രസിഡന്റ്, ശങ്കര്‍ മന സെക്രട്ടറി, ഗീതാ രാജന്‍ ട്രഷറാര്‍   - (പി.ഡി ജോര്‍ജ് നടവയല്‍)

Picture

ചിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA)യുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. അനിലാല്‍ ശ്രീനിവാസന്‍ (പ്രസിഡണ്ട്), ജോര്‍ജ്ജ് നടവയല്‍ (വൈസ് പ്രസിഡണ്ട്), ശങ്കര്‍ മന (ജനറല്‍ സെക്രട്ടറി), ഷിബു പിള്ള (ജോയിന്റ് സെക്രട്ടറി), ഗീതാ രാജന്‍ (ട്രഷറര്‍), ഹരിദാസ് തങ്കപ്പന്‍ (ജോയിന്റ് ട്രഷറര്‍), പ്രസന്നന്‍ പിള്ള (പബ്ലിക്ക് റിലേഷന്‍സ് ചെയര്‍), സാമുവല്‍ യോഹന്നാന്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍), കെ. കെ. ജോണ്‍സണ്‍ (എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം).

കേരളത്തില്‍ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡ യിലേയ്ക്കും കുടിയേറിപ്പാര്‍ത്ത ഭാഷാസ്‌നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. സ്വതന്ത്ര മതേതര പുരോഗമന കാഴ്ചപ്പാടുള്ള എഴുത്തുകാരും സാഹിത്യാസ്വാദകരും ലാനയില്‍ കൂട്ടുകൂടുന്നു.

ചിക്കാഗോയില്‍, 'സുഗതകുമാരി നഗറില്‍' (ക്‌നാനായ കാത്തലിക് സെന്ററില്‍ -1800 Oakton st, Des Plaines, ഒക്ടോബര്‍ 1,2,3 തീയതികളില്‍ നടന്ന, ലാനയുടെ പന്ത്രണ്ടാം ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ്, പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

2022 ജനുവരി 9ന്, ജോസന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ലാനാ മുന്‍ ഭാരവാഹികളും, അനിലാല്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പുതു ഭാരവാഹികളും, സംയുക്ത യോഗം ചേര്‍ന്ന്, ലാനാ പുതുഭരണസമിതിയ്ക്ക്, ചുമതലകള്‍ കൈമാറി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലാനയെ മുന്നോട്ടു നയിച്ച എല്ലാ എഴുത്തുകാര്‍ക്കും ലാനാ പ്രേമികള്‍ക്കും പ്രസിഡണ്ട് അനിലാല്‍ ശ്രീനിവാസന്‍ നന്ദി രേഖപ്പെടുത്തി. 2022-23 വര്‍ഷങ്ങളിലേക്കുള്ള, ലാനയുടെ പ്രവര്‍ത്തന രേഖ, അനിലാല്‍ അവതരിപ്പിച്ചു. പുതു സമിതിയുടെ നേതൃത്വത്തിലുള്ള ലാനാ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും.

ജോസെന്‍ കാലഘട്ടത്തില്‍, ലാനയില്‍, ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യകളെയും യുവപങ്കാളിത്തത്തെയും വിപുലമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞെന്നെന്നും, ജോസെന്റെയും, അനിലാലിന്റെയും ജെയ്ന്‍ ജോസഫിന്റെയും സേവനം അവിസ്മരണീയമായിരുന്നെന്നും ജോര്‍ജ് നടവയലും കെകെ ജോണ്‍സണും വ്യക്തമാക്കി. മുന്‍ പ്രസിഡണ്ട് ജോസെന്‍ ജോര്‍ജ്ജും, മുന്‍ വൈസ് പ്രസിഡണ്ട് ജയ്ന്‍ ജോസഫും, മുന്‍ ഭരണ സമിതിയിലെ സഹപ്രവര്‍ത്തകര്‍ക്ക് നന്ദിയും, പുതു ഭരണ സമിതിയ്ക്ക് ഭാവുകങ്ങളും നേര്‍ന്നു.

ജോര്‍ജ്ജ് നടവയല്‍, ഷിബു പിള്ള, ഹരിദാസ് തങ്കപ്പന്‍, പ്രസന്നന്‍ പിള്ള, കെ. കെ. ജോണ്‍സണ്‍ എന്നിവര്‍ പ്രവര്‍ത്തന രേഖാ ചര്‍ച്ചയില്‍ ആശയങ്ങള്‍ അവതരിപ്പിച്ചു. പ്രോഗ്രം കമ്മിറ്റി ചെയര്‍ സാമുവല്‍ യോഹന്നാന്‍ പ്രവര്‍ത്തന പരിപാടികള്‍ക്ക് പ്രാഥമിക രൂപം നല്‍കും. സെക്രട്ടറി ശങ്കര്‍ മന സ്വാഗതവും, ട്രഷറര്‍ ഗീതാ രാജന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

ലാനാ ചരിത്രത്തിലെ പ്രധാന നാള്‍ വഴി:

ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (എഛഗഅചഅ ) യുടെ ഏഴാമത് അന്തര്‍ദ്ദേശീയ സമ്മേളനം 1996-ല്‍ ഡാളസ് , ടെക്‌സസില്‍ ഉള്ള വിന്‍ഡം അനറ്റോള്‍ ഹോട്ടലില്‍ വെച്ചു നടന്നു .

കാലങ്ങളായി ഫൊക്കാന സമ്മേളനത്തിന്റെ ഭാഗമായി നടന്നിരുന്ന സാഹിത്യ സമ്മേളനത്തിന്, ആ വര്‍ഷം ഹ്യൂസ്റ്റണ്‍ മലയാളി എഴുത്തുകാരായിരുന്നു ചുക്കാന്‍ പിടിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍. പ്രസ്തുത യോഗത്തില്‍, സാമൂഹ്യ സമ്മേളനങ്ങളുടെ മേളക്കൊഴുപ്പുകള്‍ക്കൊടുവില്‍ , സാഹിത്യ സമ്മേളനത്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നൊരു ആശങ്ക അമേരിക്കന്‍ മലയാളി സാഹിത്യ സ്‌നേഹികളില്‍ സജീവമായി. സാഹിത്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യ്യുവാനും ആസ്വദിക്കുവാനും തനതായ ഒരു തട്ടകം ആവശ്യമാണെന്ന ശക്തമായ ആശയം രൂപപ്പെട്ടു.

പ്രധാന യോഗവേദിയില്‍ ഫൊക്കാന തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, ഏകദേശം മുപ്പതോളം വരുന്ന സാഹിത്യപ്രേമികള്‍, അതേ ഹോട്ടലിലെ താഴത്തെ നിലയില്‍ ഒത്തുചേര്‍ന്നു . അവിടെ നടന്ന ചര്‍ച്ചകളുടെ ഫലമായി മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന, ഒരു ദേശീയ സാഹിത്യ സംഘടന രൂപപ്പെടുത്തുവാനുള്ള ശ്രമം ആരംഭിച്ചു .

ഇതിന്റെ സാദ്ധ്യതകള്‍ പഠിക്കുന്നതിനായി ഡോക്ടര്‍ എം. എസ്. ടി . നമ്പൂതിരി ചെയര്‍മാനായുള്ള ഒരു പ്രാഥമിക കമ്മിറ്റി നിലവില്‍ വന്നു. ഫിലഡല്‍ഫിയയിലെ 'രജനി' മാസികയുടെ എഡിറ്ററും നോവലിസ്റ്റുമായ, ചിരസ്മരണീയനായ, ചാക്കോ ശങ്കരത്തിലിന്റെ ശ്രമങ്ങള്‍ വലിയ തുണയായി.

തുടര്‍ന്ന് 1997-ല്‍, ഈ സംരംഭത്തിന്റെ സ്വപ്നസാക്ഷാല്‍ക്കാരമായ ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ ടെക്‌സസിലെ ഡാളസ് കേരള സെന്ററില്‍ നടന്നു. ചെയര്‍മാന്‍ എബ്രഹാം തെക്കേമുറിയുടെ നേതൃത്വത്തില്‍ ഈ ദേശീയ സംഘടനയുടെ നിയമാവലി അംഗീകരിക്കുകയും 'ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക' എന്ന ലാന രൂപം കൊള്ളുകയും ചെയ്തു . ഡോക്ടര്‍ എം. എസ്.ടി. നമ്പൂതിരി (പ്രസിഡണ്ട്), ജോസഫ് നമ്പിമഠം (സെക്രട്ടറി ), സി. എം. ചാക്കോ (ട്രഷറര്‍) എന്നിവര്‍ ലാനയുടെ ഒന്നാമത്തെ കമ്മിറ്റിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. രണ്ടു വര്‍ഷമായിരുന്നു കമ്മിറ്റിയുടെ കാലപരിധി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code