Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അല്‍ ഖായിദ തലവന്റെ വധം സ്ഥിരീകരിച്ച പ്രസിഡന്റ് ബൈഡന്‍   - പി.പി.ചെറിയാന്‍

Picture

വാഷിംഗ്ടണ്‍:: അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ അല്‍ഖായിദയുടെ ഇപ്പോഴത്തെ തലവനും അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരനുമായ അയ്മന്‍ അല്‍ സവാഹിരിയെ ഹെല്‍ ഫയര്‍ മിസൈല്‍ ആക്രമണത്തില്‍ വധിച്ചു നീതി നടപ്പാക്കിയതായി വൈറ്റ്ഹൗസില്‍ തിങ്കളാഴ്ച വൈകീട്ട് നടത്തിയ ന്യൂസ് ബ്രീഫിംഗില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.പറഞ്ഞു . ആക്രമണത്തില്‍ വേറെ ആളപായം ഒന്നും ഉണ്ടായില്ലെന്നും പ്രസിഡന്റ് കൂട്ടി ചേര്‍ത്തു .

ടെലിവിഷനിലൂടെയാണ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ ഡൗണ്‍ടൗണിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നു എന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു തുടര്‍ന്ന് നല്‍കിയ ഉത്തരവിനു വിധെയമായി ശനിയാഴ്ച നടത്തിയ ഹെല്‍ ഫയര്‍ മിസൈല്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് ബൈഡന്‍ വിശദീകരിച്ചു.

അല്‍ഖായിദയുടെ തലവന്‍ ഒസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചു 11 വര്ഷങ്ങള്ക്കുശേഷമാണ് അല്‍ സവാഹിരി കൊല്ലപ്പെടുന്നത്. അഫ്ഗാനിസ്ഥാന്‍ ഒരിക്കലും ഭീകരര്‍ക്കു സുരക്ഷിത താവളമാകുന്നതിനു അമേരിക്ക അനുവദികയില്ലെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code