Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പിക്‌നിക് ശനിയാഴ്ച

Picture

ന്യൂ യോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഫാമിലി പിക്‌നിക് ഈ ശനിയാഴ്ച ആറാം തീയതി ഈസ്റ്റ് മെഡോ ഐസനോവർ പാർക്ക് ഫീൽഡ് നമ്പർ 3 വെച്ചു രാവിലെ പത്തു മണിമുതൽ വൈകിട്ട് നാലുമണിവരെ നടത്തപ്പെടുന്നു (Address: Eisenhower Park, 1899 Park Blvd, East Meadow, NY 11554 - Field #3).

വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക. രാവിലെ പത്തുമണിക്ക് പ്രഭാത ഭക്ഷണം ഉൾപ്പെടെ ആരംഭിക്കുന്ന പിക്നിക്കിൽ രുചികരവും വ്യത്യസ്തമായ വിവിധ ഇനം ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം പ്രായഭേദമെന്യെ എല്ലാവർക്കും പങ്കുചേരാവുന്ന വിവിധ കലാ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെല്ലാം ഉണ്ടാകുമെന്നു കോർഡിനേറ്റര്മാരായ ജോൺ കെ ജോർജ്, ജോർജുകുട്ടി എന്നിവർ അറിയിച്ചു.

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍, പൂര്‍വ്വകാല കലാലയ സ്മരണകള്‍, നാട്ടിന്‍പുറങ്ങളിലെ പഴയകാല സുഹൃദ്ബന്ധങ്ങള്‍, പരിചയങ്ങള്‍ ഇവയൊക്കെ പുതുക്കുന്നതിനും പങ്കിടുന്നതിനുംവേണ്ടി ഒരുക്കിയിരിക്കുന്ന ഈ സുവര്‍ണ്ണാവസരത്തിന്റെ പ്രയോജനം താങ്ങളുടെ കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ വിജയമാക്കിതീര്‍ക്കുന്നതിനു ഏവരേയും പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സും പ്രസിഡന്റ് പോൾ പി ജോസും (516 526 8787) മറ്റു കമ്മറ്റി അംഗങ്ങളും ഭാരവാഹികളും ക്ഷണിക്കുന്നു.

സെക്രട്ടറി മേരീ ഫിലിപ്പ് (347 254 9834), ട്രഷറർ ഫിലിപ്പോസ് കെ ജോസഫ്, വൈസ് പ്രസിഡന്റ് സിബി ഡേവിഡ്, ജോയിന്റ് സെക്രട്ടറി ഹേമചന്ദ്രൻ, കമ്മറ്റി അംഗങ്ങളായ ബിജു ജോൺ കൊട്ടാരക്കര, ബെന്നി ഇട്ടീര, ഷാജി ഗ്രീൻ പോയിന്റ് , ദീപു പോൾ, ലീലാ മാരേട്ട്, ഓഡിറ്റേഴ്‌സ് ആയ സജി തോമസ്, മാമ്മൻ എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജു സാം, ബി ഓ ടി അംഗങ്ങളായ വര്ഗീസ് പോത്താനിക്കാട്, സണ്ണി പണിക്കർ, വിൻസെന്റ സിറിയക്, വര്ഗീസ് കെ ജോസഫ് എന്നിവർ ഇതൊരു അറിയിപ്പായി സ്വീകരിച്ച് താങ്കളുടെ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് പിക്‌നിക്ക് വിജയിപ്പിക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code