Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാർണിവൽ വൻ വിജയം   - ജോസഫ് ജോൺ കാൽഗറി

Picture

കാൽഗറി: കാൽഗറി സെന്റ്.മേരീസ് ഓർത്തഡോക്സ്‌ ഇടവക, ദേവാലയ നിർമ്മാണവുമായി ബന്ധപെട്ട് “സമ്മര്‍ ഫണ്‍ ഫെയര്‍ 2022 ” കാർണിവൽ നടന്നു. July 30 -2022 ശനിയാഴ്ച Irvin School Play Field, 412 Northmount Dr, NW വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ 11 മണി മുതൽ പ്രോഗ്രാം ആരംഭിച്ചു.

കാർണിവലിന്റെ പ്രധാന ആകർഷണമായ ക്രിക്കറ്റ് ടൂർണമെന്റ് രാവിലെ 11 മണിക്ക് പ്രാർത്ഥനയോട് കൂടി ആരംഭിച്ചു. ആറു ടീമുകൾ ഒരുമിച്ച ടൂർണമെന്റിൽ 'Super Giants Calgary' 'അന്നമ്മ അബ്രഹാം മെമ്മോറിയൽ ട്രോഫി 'കരസ്ഥമാക്കി. 'Travancore Titans രണ്ടാംസ്ഥാനം നേടി. Hafis Kattoodi(FinalMatch), Jackson Samson, Kartik, Nikhil Chandran, Sajith, Jot Gill, Zulfiqar Hussain (League Matches) എന്നിവർ മാൻ ഓഫ് ദി മാച്ചിന് അർഹരായി.

വിവിധ സ്റ്റാളുകളിൽ നടത്തിയ 'ഫൂഡ് ഫെസ്ടിവൽ' പ്രത്യേക ആകർഷണമായിരുന്നു. വിവിധതരം നോർത്ത് ഇന്ത്യൻ , കേരള, കനേഡിയൻ ഭക്ഷണങ്ങൾ ഫുഡ് ഫെസ്റ്റിവെലിൽ ഒരുക്കിയിരുന്നു. പലതരം കലാ കായിക വിനോദങ്ങൾ കാർണിവലിന്ററ മാറ്റ് കൂട്ടുകയുണ്ടായി.

സമീപ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളിൽ നിന്നായി ഏകദേശം 500 ഓളം ആളുകൾ പ്രോഗ്രാമിൽ പങ്കെടുത്തു. വൈകിട്ട് 7 മണിക്ക് നടന്ന സമ്മാനദാന സമ്മേളനത്തിന് ആൽബെർട്ട ട്രാൻസ്പോട്ടേഷൻ മിനിസ്റ്റർ പ്രസാദ് പാണ്ട മുഖ്യ അതിഥിയായിരുന്നു. കമ്മ്യുണിറ്റിക്ക് വേണ്ടി ഓർത്തോഡോക്സ് പള്ളി നടത്തുന്ന എല്ലാപ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായവർക്കുള്ള ട്രോഫിയും മറ്റു സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.

2002 ൽ ഒരു Congregation ആയി തുടങ്ങിയ കാൽഗറി സെന്റ്.മേരീസ് ഓർത്തോഡോക്സ് ഇടവക 2014 ൽ സ്വന്തമായി വസ്തു വാങ്ങിയിരുന്നു. ഉടൻ തുറന്ന ദേവാലയ നിർമ്മാണം ആരംഭിക്കാനുള്ള ആഗ്രഹത്തിലാണ് ഇടവക. ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നുണ്ട്. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.

ഇടവക ജനങ്ങളുടെ പ്രാർത്ഥനയുടെയും കൂട്ടായപ്രവർത്തനത്തിന്റെയും ഫലമാണ് കാര്ണിവലിന്റെ വിജയം എന്ന് ഇടവക വികാരി ഫാ:ജോർജ് വർഗ്ഗീസ് പറഞ്ഞു. ഇടവക ട്രസ്റ്റീ ഐവാൻ ജോൺ, സെക്രട്ടറി ലിജു മാത്യു ,അശോക് ജോൺസൺ, ജെസ്സി വർഗീസ്‌ തുടങ്ങിയവരാണ് കാർണിവലിന് നേതൃത്വം നൽകിയത്. പങ്കെടുത്ത എല്ലാവർക്കും അശോക് ജോൺസൺ നന്ദി അർപ്പിച്ചു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code