Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഓസ്റ്റിനില്‍ വര്‍ണ്ണശബളമായ തുടക്കം   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഓസ്റ്റിന്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ടെക്സാസ് - ഒക്ലഹോമ റീജണിലെ സീറോ മലബാര്‍ പാരീഷുകള്‍ പെങ്കെടുക്കുന്ന നാലാമത് ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിനു (ഐപിഎസ്എഫ് 2022) ഓസ്റ്റിനില്‍ വര്‍ണ്ണശബളമായ തുടക്കം. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് തിരി തെളിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു.

ഫാ കുര്യന്‍ നെടുവേലിചാലുങ്കല്‍ (പ്രൊക്യൂറേറ്റര്‍), ഫെസ്റ്റ് ചെയര്‍മാനും ഓസ്റ്റിന്‍ ഇടവക വികാരിയുമായ ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്, ഫാ ജോണിക്കുട്ടി പുലിശ്ശേരി, ഫാ ക്രിസ്റ്റി പറമ്പുക്കാട്ടില്‍ , ഫാ പോള്‍ കൊടകരക്കാരന്‍ , ഫാ കെവിന്‍ മുണ്ടക്കല്‍ തുടങ്ങി റീജണിലെ മറ്റു വൈദികരും, ജിബി പാറയ്ക്കല്‍ ( മുഖ്യ സ്‌പോണ്‍സര്‍, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ) മറ്റു റീജണല്‍ കോര്‍ഡിനേറ്റേറുമാരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

റീജണിലെ വിശ്വാസികളുടെ കൂട്ടായ്മാക്കും ദൈവമഹത്വത്തിനായും ഈ കായികമേള ഉപകരിക്കട്ടെയെന്നു യെന്നു മാര്‍ ജോയ് ആലപ്പാട്ട് ആശംസിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു പാരീഷുകളുടെ നേതൃത്വത്തില്‍ നടന്ന വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റില്‍ മാര്‍ ജോയ് ആലപ്പാട്ട് അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.

അമേരിക്കയിലെ രൂപതയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഫെസ്റ്റാണിത്. എട്ടു പാരീഷുകളില്‍ നിന്നായി രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങള്‍ പങ്കെടുക്കുന്നു. ഓഗസ്റ്റ് 6 ശനിയാഴ്ച വൈകുന്നേരം പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മ്യൂസിക് കള്‍ച്ചറല്‍ പ്രോഗ്രാം പ്രത്യക ആകര്ഷണമാകും. ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 5 നു തുടങ്ങിയ ഫെസ്റ്റ് ഓഗസ്റ്റ് 7 നു സമാപിക്കും

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code