Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ത്തോമ്മ സഭ നാവഹോ ആദിമവാസികളുടെ ഇടയില്‍ നടത്തിയ വിബിഎസ് ക്രിസ്തിയ സ്‌നേഹത്തിന്റെ സാക്ഷ്യമായി   - ഷാജി രാമപുരം

Picture

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്. ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ നിര്‍ദ്ദേശപ്രകാരം നേറ്റിവ് അമേരിക്കന്‍ മിഷന്റെ നേതൃത്വത്തില്‍ പുതിയതായി തുടക്കം കുറിച്ച നാവഹോ ആദിമവാസി വിഭാഗത്തില്‍പെട്ടവരുടെ ഇടയിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (വി.ബി.എസ് ) ക്രിസ്തിയ സ്‌നേഹത്തിന്റെ സാക്ഷ്യമായി.

അമേരിക്കയിലെ യൂട്ടാ, അരിസോണ, ന്യൂമെക്‌സിക്കോ, കൊളറാഡോ എന്നീ സംസ്ഥാനങ്ങളുടെ കോര്‍ണ്ണര്‍ സ്ഥലമായ ഫാര്‍മിംഗ്ടണിലെ മലകളുടെ അടിവാരത്ത് അധിവസിക്കുന്ന നാവഹോ ആദിമവാസികള്‍ക്കായിട്ടാണ് വിബിഎസ് നടത്തിയത്. നേറ്റിവ് അമേരിക്കന്‍ മിഷന്റെ കോര്‍ഡിനേറ്റേഴ്സ് ആയ ഒ.സി എബ്രഹാം, നിര്‍മ്മല എബ്രഹാം (ഡെലാവെയര്‍) എന്നിവരുടെ നേതൃത്വത്തില്‍ റവ.ജോബി ജോണ്‍ തോമസ് (ഡാളസ് ), റവ.അരുണ്‍ ശാമുവേല്‍ വര്‍ഗീസ് (ലോസ് ആഞ്ചലസ്), കെസിയാ ചെറിയാന്‍ (ഡാളസ്), സ്റ്റാന്‍ലി തോമസ് (ചിക്കാഗോ), ഷാരോണ്‍ മാത്യു (ലോസ് ആഞ്ചലസ്), ഷാജീ രാമപുരം (ഡാളസ്), ക്രിസ്സെന്‍ ജോസഫ് (ലോസ് ആഞ്ചലസ്), സ്‌നോഫിയ സുനില്‍ (ലാസ് വെഗാസ്), നേഹ മാത്യു (ഡാളസ്), എലിജാ മൈക്കിള്‍ തോമസ് (ഡാളസ് ) എന്നിവരാണ് സഭയെ പ്രതിനിധികരിച്ച് പങ്കെടുത്തത്.

നവജോലാന്‍ഡ് ഏരിയായുടെ വികാരി ജനറാള്‍ (കാനന്‍) സ്ഥാനം വഹിക്കുന്ന റവ.കോര്‍ണേലിയ ഈറ്റണ്‍, വൈദീകരായ റവ.മൈക്കിള്‍ സെല്‍സ്, റവ.ജാക്ക് ചെയ്സ്, റവ.ജോ ഹബ്ബാര്‍ഡ്, അനേക കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ഫാര്‍മിംഗ്ടണിലെ എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ട വിബിഎസ്സില്‍ പങ്കെടുത്തു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മഹാമാരി ബാധിച്ച ഈ പ്രദേശത്തെ ജനങ്ങള്‍ അഭിമുഖികരിക്കുന്ന പ്രധാന വിഷയം ശുദ്ധജലത്തിന്റെ അഭാവമാണ്. ഇവിടെ അധിവസിക്കുന്ന മൂന്നിലൊന്ന് പേര്‍ക്കും ശുദ്ധജലം ലഭ്യമല്ലാ. ഇവരുടെ മാതൃഭാഷയായ നവാജോ ഭാഷയാണ് ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ കമ്മ്യൂണിറ്റിക്ക് ഒരു ചെറിയ രാജ്യം പോലെ സ്വന്തം സര്‍ക്കാരും, നിയമങ്ങളും, പോലീസും, സേവനങ്ങളും ഉണ്ട്. അരിസോണയിലെ വിന്‍ഡോ റോക്കിലാണ് സര്‍ക്കാരിന്റെ ആസ്ഥാനം. ഭൂരിഭാഗം കുടുംബങ്ങളും ഫെഡറല്‍ ദാരിദ്ര നിരക്കിന് താഴെയാണ് ജീവിക്കുന്നത്. ആടുകളെ വളര്‍ത്തുക, മണ്‍പാത്രങ്ങള്‍, മണ്ണുകൊണ്ടുള്ള ശില്പങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഉപജീവനമാര്‍ഗം.

ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേകത അവരുടെ ഇല്ലായ്മയിലും, കഷ്ടപ്പാടിലും വളരെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു എന്നുള്ളതാണ്. മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് കുടുംബങ്ങളില്‍ മുഖ്യ സ്ഥാനം. ഫാര്‍മിഗ്ടണ്‍ സിറ്റിയിലെ നാവഹോ ഇന്ത്യന്‍സ് അംഗമായിരിക്കുന്ന എപ്പിസ്‌കോപ്പല്‍ മിഷനുമായി കൈകോര്‍ത്ത് കോവിഡ് പടര്‍ന്നു കൊണ്ടിരുന്ന സമയത്ത് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ ആ പ്രദേശത്ത് നടത്തിയ സഹായ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയത്തക്കതാണ്.

അമേരിക്കയില്‍ ഏകദേശം അഞ്ഞുറോളം ആദിവാസി വിഭാഗങ്ങള്‍ ഉണ്ട്. യൂട്ടാ, അരിസോണ, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളില്‍ വസിക്കുന്ന നാവഹോ വിഭാഗക്കാര്‍ കൂടാതെ അലബാമ, ഒക്ലഹോമ എന്നീ സംസ്ഥാനങ്ങളില്‍ വസിക്കുന്ന ചോക്‌റ്റോ വിഭാഗത്തിലുള്ളവരുടെ ഇടയിലും, ലൂസിയാന സംസ്ഥാനത്തെ ന്യൂഓര്‍ലിയന്‍സിന് അടുത്തുള്ള ഡുലേക്കിലുള്ള ഹോമാ ഇന്‍ഡ്യന്‍സിന്റെ ഇടയിലും ആണ് പ്രധാനമായും ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള നേറ്റിവ് അമേരിക്കന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത്.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code