Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യാ ഡേ പരേഡിന് വന്‍ തയ്യാറെടുപ്പുമായി ഫ്‌ളോറല്‍ പാര്‍ക്ക് മെര്‍ച്ചന്റ്‌സ് അസ്സോസ്സിയേഷന്‍   - മാത്യുക്കുട്ടി ഈശോ

Picture

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നു വരുന്ന ഫ്‌ളോറല്‍ പാര്‍ക്ക് ബെല്ലെറോസ് ഭാഗത്തെ ഇന്ത്യാ ഡേ പരേഡിന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വമ്പിച്ച ഒരുക്കങ്ങളുമായി ഫ്‌ലോറല്‍ പാര്‍ക്ക് - ബെല്ലെറോസ് മെര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം കൂടിയ അസ്സോസിയേഷന്‍ ഭാരവാഹികളുടെയും ഇന്ത്യന്‍ സമൂഹത്തിലെ നേതാക്കളുടെയും സംയുക്ത യോഗത്തില്‍ പരേഡിന് വേണ്ട തയ്യാറെടുപ്പുകളെപ്പറ്റി ചര്‍ച്ച നടത്തി.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമതു വര്‍ഷമായതിനാല്‍ മുന്‍ വര്‍ഷങ്ങളതിനേക്കാള്‍ വിപുലമായ രീതിയിലാണ് ആഘോഷ ക്രമീകരണങ്ങള്‍ നടത്തുന്നത്. ബെല്ലെറോസിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയുടെ അങ്കണത്തില്‍ 14 -ന് ഞായറാഴ്ച ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 6 വരെ സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ഗ്രിഗോറിയന്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാ പരിപാടികളോടെ ആഘോഷങ്ങള്‍ നടത്താനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്.

മിനി പരേഡ്, പതാക ഉയര്‍ത്തല്‍, ദേശീയ ഗാനാലാപനം, പ്രമുഖ വ്യക്തികളെ ആദരിക്കല്‍, ഡി.ജെ കലാപരിപാടികള്‍, പരമ്പരാഗത നൃത്ത-നൃത്യങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍ തുടങ്ങി നിരവധി അനവധി പരിപാടികളോടുകൂടിയുള്ള ആഘോഷങ്ങളാണ് അരങ്ങേറുന്നത്. വിവിധ സംസ്ഥാനക്കാരായ എല്ലാ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തി കലാപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ടെന്നു സംഘാടകരില്‍ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനും മെര്‍ച്ചന്റ്‌സ് അസ്സോസ്സിയേഷന്‍ വൈസ് പ്രസിഡന്റുമായ കോശി തോമസ് അറിയിച്ചു. 2022 -ലെ മിസ്സ് ഇന്ത്യാ ന്യൂയോര്‍ക്ക് ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ മീരാ മാത്യു, മിസ്സസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ ഇന്ത്യ വേള്‍ഡ്വൈഡ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ട ശില്പ അജിത് എന്നിവരാണ് പരേഡിലെ പ്രമുഖ സെലിബ്രിറ്റികള്‍.

ബല്ലെറോസിലെ സന്തൂര്‍ റെസ്റ്റാറന്റില്‍ കൂടിയ പരേഡ് ക്രമീകരണ യോഗത്തില്‍ മര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ സുബാഷ് കപാഡിയ, പ്രസിഡന്റ് ഹേമന്ത് ഷാ, വൈസ് പ്രസിഡന്റ് കോശി തോമസ്, സെക്രട്ടറി മേരി ഫിലിപ്പ്, ഡോ. രമേശ് ടാക്കര്‍, അശോക് ജെയിന്‍, ഭരത് ഗോരാടിയ, ബ്രഹാഷിദ ഗുപ്ത, കളത്തില്‍ വര്‍ഗീസ്, വി.എം. ചാക്കോ, ജെയ്സണ്‍ ജോസഫ്, ജോര്‍ജ് കൊട്ടാരം, മാത്യുക്കുട്ടി ഈശോ, ആശാ മാമ്പള്ളി, മാത്യു തോമസ്, വര്‍ഗീസ് എബ്രഹാം, ഡെന്‍സില്‍ ജോര്‍ജ് തുടങ്ങി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. 14-നു ഞായറാഴ്ച്ച നടക്കുന്ന പരിപാടിയില്‍ രാജ്യസ്‌നേഹികളായ എല്ലാ ഇന്‍ഡ്യാക്കാരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ ഫുഡ് സ്റ്റാളുകളും മറ്റും യോഗ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോശി തോമസ് (3478671200), ഹേമന്ത് ഷാ (516 263 9624) എന്നിവരുമായി ബന്ധപ്പെടുക.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code