Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

താങ്കസ് ഗിവിങ്! (ജോണ്‍ ഇളമത)

Picture

നന്ദി!,ഭാഷയിലെ ഏറ്റവും സുന്ദരമായപ്രയോഗം.ആര് ആര്‍ക്കാണ് നന്ദിയേകേണ്ടത്. നന്ദിപറയുവാന്‍ വാക്കുകള്‍ പോരാ,എത്രമാത്രം നന്ദിഅര്‍ഹിക്കുന്നു.ഇമ്മാതിരി സദ്‌വചനങ്ങള്‍ നാം കേട്ടുതഴമ്പിച്ചതാണ്. പക്ഷ,പ്രവര്‍ത്തിയിലില്ലാത്തത്തതുപോലെയല്ലേ ഇന്നത്തെ ജനജീവതം!

നവംബര്‍ ഇരുപത്തിനാല് നന്ദിയുടെ ആഘോഷമാണ് അമേരിക്കന്‍ ഐക്യനാടുകളില്‍.നല്ലനാളുകളുടെ നാന്ദി,വിളകള്‍ സമൃദ്ധിയായതിന്റെ നാന്ദി! അമേരിക്കയിലെ ആദ്യകുടിയേറ്റക്കാര്‍ നടത്തിയ അത്യദ്ധ്വാനത്തിന്റെ ഓര്‍മ പുതുക്കുന്ന ആഘോഷംതന്നെ ''താങ്ക്‌സ്ഗിവിങ്! മരംകോച്‌നുന്ന തണുപ്പിലും,നിരന്തരമായ പോരാട്ടത്തിലുമാണ് യൂറോപ്യന്‍ ജനത ഈ പുതിയ മണ്ണിലേക്കിരച്ചുകയറിയത്.ഭൂമി ഉരുണ്ടതെന്ന് വിശ്വസിച്‌നിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ് മരണത്തെ വെല്ലുവിളിച്ച് പടിഞ്ഞാറോട്ട് കപ്പലോടിച്ച് ് കണ്ടെത്തിയ പുതിയ ഭൂഖണ്ഡം!

ആരാണീ ഭൂഖണ്ഡം കണ്ടുപിടിച്ചത്.ആരാണ്?,ആരുമല്ല.അവര്‍ വന്നപ്പോള്‍ ഇവിടെ ആദിവദിവാസികളുണ്ടായിരുന്നു.ചെമ്പിന്റെ നിറമുള്ള തൂവല്‍ കിരീടങ്ങള്‍ ധരിച്ച ബലിഷ്ഠര്‍,''റെഡ് ഇന്‍ഡ്യന്‍സ്''എന്ന ഗോത്രവര്‍ഗ്ഗങ്ങള്‍ല്‍പണ്ടുപണ്ട് ഭൂഖണ്ഡങ്ങള്‍ വികസിക്കുംമുമ്പ് അല്ലെങ്കില്‍ ഭൂകമ്പങ്ങളില്‍ വിള്ളിചിതറിപോയ അവശിഷ്ടങ്ങളില്‍ കുടങ്ങിയവര്‍.അവര്‍ മംഗോളിയരോ,അല്ലെങ്കില്‍ ഹിമവല്‍സാനുക്കളുടെ അടിവാരത്തിലുള്ള ഗോത്രവര്‍ഗ്ഗമോ ഒക്കെയാകാമെന്നാണ് ധാരണ.അവരുടെ വിഷം പൂരട്ടിയ കൂരമ്പുകളും,യൂറോപ്യരുടെ യന്ത്രതോക്കുകളും ഏറ്റുമുട്ടിയപ്പോള്‍, ആദിവാസികളുടെ ചുടുചോര,ഈ മണ്ണില്‍ മഞ്ഞിലലിഞ്ഞില്ലാതായി.അപ്പോള്‍ യൂറേപ്യര്‍ അട്ടഹസിച്ചു- ഞങ്ങള്‍ കണ്ടുപിടിച്‌നു,പുതിയ ഭൂഖണ്ഡം!

മറ്റ്ചിലതും കേള്‍ക്കുന്നു.ശരിയോ,തെറ്റോ.ചരിത്രം അങ്ങനെയല്ലേ,അത് രേഖപ്പെടുത്തുന്നവരുടെ മനോഗതികള്‍ക്കനുസരണം.ആ ചരിത്രമിങ്ങനെ!. യൂറോപ്യര്‍ കപ്പലോടിച്ച് അവശരായി എത്തിയപ്പോള്‍, സഹജീവികളില്‍ അനുകമ്പതോന്നിയ ആദിവാസികള്‍ അവരെ ഹൃദ്യമായി സ്വീകരിച്ചു സല്‍ക്കരിച്ചു, ശുദ്ധഗതിക്കാരായ ആദിവാസികള്‍. അതിഥികള്‍ക്ക്, അവര്‍ മൃഷ്ടാന്നഭോജനമൊരുക്കി,അന്നവിടെ സുലഭമായിരുന്ന വലിയ ടര്‍ക്കികളെ ആവിയില്‍ പുഴങ്ങിയതും,നാടന്‍ വാറ്റുചാരായവും.അതിനപ്പുറം അവര്‍ സുന്ദരികളായ റെഡ് ഇന്ത്യന്‍ തരുണികളോടൊപ്പം നൃത്തമാടി.പുകയിലയും മറ്റുലഹരിയിനങ്ങളും അരിഞ്ഞുകൂട്ടിയ ഹുക്ക വലിച്ച് ഉന്മത്തരായി.ഉന്മാദത്തിനൊടുവില്‍ അവര്‍ കര്‍ത്തവ്യനിരതരായി.എന്തു കര്‍ത്തവ്യമെന്നല്ലേ!

പൊന്നുതേടിവന്നവര്‍,ആദിവസികളെ നിര്‍ദ്ദയം കൊന്നൊടുക്കി.ആദിവാസിക്കില്ലാതിരുന്ന തോക്കെന്ന രഹസ്യ ആയുധത്താല്‍.അങ്ങനെ അവര്‍ അവരുടെ മണ്ണുംപെണ്ണും പങ്കിട്ടെടുത്തു.അവരുടെ കപ്പലുകള്‍ വിജയഭേരി മഴുക്കി തിരികെ യൂറോപ്പിലേക്കെത്തി.സ്വര്‍ണ്ണം,രത്‌നം,വലിയഇനം പനംതത്തകള്‍ ,മറ്റ് എക്‌സോട്ടിക് മൃഗങ്ങള്‍,ആദിവാസികളായപരിചാരകര്‍,ആണുംപെണ്ണും ഉള്‍പ്പടെ.അവര്‍ യൂറോപ്പിലെ രാജകൊട്ടാരങ്ങളില്‍ കാഴ്‌വസ്തുക്കളായി.അത്കണ്ട അമ്പരന്ന യൂറോപ്യര്‍,അവിടയും കൊണ്ടാടി,''താങ്ക്‌സ് ഗിവിങ''്!

ആര് ആരോട് നന്ദിയാകേണ്ടൂ.പക്ഷേ,ഇന്ന് അമേരിക്കന്‍ ഐക്യനാടുകള്‍ കുടിയേറ്റക്കാരുടെ രാജ്യംതന്നെ.''വീ അമേരിക്കന്‍'' എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന സ്വതന്ത്ര്യ ജനാധിപത്യരാഷ്ട്രം,ലോകത്തിലെ ഏറ്റം സമ്പന്ന രാഷ്ട്രം,കുടിയേറ്റക്കാരുടെ ''താങ്ക്‌സ്ഗിവിങ്, വര്‍ണ്ണഗോത്രവൈരുദ്ധ്യങ്ങളുടെ,സംങ്കരസംസ്‌ക്കാരത്തിന്റെ സമന്വയ താങ്ക്‌സ്ഗിവിങ്,ഇന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ ഉടനീളം ആഘോഷിക്കപ്പെടുന്നത്.എല്ലാം ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ തന്നെ!

പഴയവീഞ്ഞ് പുതിയ തോല്‍കുടങ്ങളില്‍ പകര്‍ന്ന് ഈ ''തങ്ക്‌സ്ഗിവിങ്'' നമ്മുക്ക് ആ ഘോഷിക്കാം.ഏവര്‍ക്കും ആനന്ദവും,ലഹരിയുമേകട്ടെ.പഴയ കുടിയേറ്റജനതയുടെ ദു:ഖവും,ദുരിതവും,അവരുടെ പീഢനങ്ങളില്‍ രക്തിസാക്ഷികളായെ ആദിവാസിതലമുറകളെയും നമ്മുക്കു മറക്കാം.ചരിത്രം അങ്ങനെതന്നെയാണലേ്താ നമ്മെ പഠിപ്പിക്കുന്നത്.പഴയതിനെ ഒക്കെ മറന്ന്,വീണ്ടും സൗഹാര്‍ദ്ദത്തിന്റെ ആഘോഷമായി മാറ്റാം,ഒരു കാലപ്രവാഹത്തിലെ, തെളിനീരുകണക്കെ!

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code