Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാനഡയിലെ ആൽബെർട്ടാ പ്രൊവിൻസിൽ വേൾഡ് മലയാളി കൗൺസിൽ രൂപീകരിച്ചു

Picture

കാൽഗറി: കാനഡയിലെ ആൽബെർട്ടാ പ്രൊവിൻസിൽ വേൾഡ് മലയാളി കൗൺസിൽ രൂപീകരിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ 2022 നവംബർ 19 ന് നടന്ന മീറ്റിങ്ങിൽ ആണ് ഡബ്ല്യുഎംസി ആൽബെർട്ട പ്രൊവിൻസിന്‌ ഔദ്യോഗികമായ അംഗീകാരം ലഭിച്ചത്. 

ഡബ്ല്യുഎംസി ആൽബെർട്ട പ്രൊവിൻസിന്റെ മേൽനോട്ടത്തിനായി പതിനഞ്ചു അംഗ എക്സിക്യൂട്ടീവ് കൗൺസിലിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ശ്രീകുമാർ സി - ചെയർമാൻ, ബിനോയ് ജോസഫ് - പ്രസിഡന്റ്, രവിരാജ് ആർ - ജനറൽ സെക്രട്ടറി, അബി അബ്ദുൽ റബ്ബ് - ട്രെഷറർ, ജോർജ് അബ്രഹാം - അഡ്വൈസറി ബോർഡ് ചെയർ പേഴ്‌സൺ , കൃഷ് നായർ - വൈസ് ചെയർമാൻ, അനിൽകുമാർ മേനോൻ - വൈസ് പ്രസിഡന്റ്, രഞ്ജിത് സേനൻ - ജോയിന്റ് സെക്രട്ടറി, മാധവി ഉണ്ണിത്താൻ - കൾച്ചറൽ ഫോറം പ്രസിഡന്റ്, ഡോ: സൂസൻ ചാണ്ടി - ന്യൂ കമേഴ്‌സ് ഫോറം പ്രസിഡന്റ്, ശൈലജ മേനോൻ - വിമൻസ് ഫോറം പ്രസിഡന്റ്, ഡോ: സൗമ്യ സതീശൻ - ഹെൽത്ത് & വെൽനെസ്സ് ഫോറം പ്രസിഡന്റ്, ഗോഡ്‍ലി മേബിൾ - യൂത്ത് ഫോറം പ്രസിഡന്റ്, ജോണി സെബാസ്റ്റ്യൻ - ആർട്സ് ആൻഡ് ലിറ്റററി ഫോറം പ്രസിഡന്റ്, ദീപു പിള്ള - സ്പോർട്സ് ഫോറം പ്രസിഡന്റ് എന്നിവരാണ് 2022-2024 കാലഘട്ടത്തിലേക്കുള്ള എക്സിക്യൂട്ടീവ് കൗൺസിൽ .

കൾച്ചറൽ പരിപാടികൾക്ക് പുറമെ ചാരിറ്റി, ജീവ കാരുണ്യ പദ്ധതികൾക്ക് പ്രാധാന്യം നൽകിയായിരിക്കും വേൾഡ് മലയാളി കൗൺസിൽ ആൽബെർട്ട പ്രൊവിൻസ് പ്രവർത്തിക്കുക എന്ന് ആൽബെർട്ട പ്രൊവിൻസിന്റെ ഭാരവാഹികൾ അറിയിച്ചു.

1995 ൽ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ രൂപീകരിച്ച ഒരു നോൺ പ്രോഫിറ്റ് പബ്‌ളിക് ചാരിറ്റി സംഘടനയാണ് ഡബ്ല്യുഎംസി. ഇപ്പോൾ ഏകദേശം 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ വിദേശ മലയാളികളുടെ കൂട്ടയ്മയ്ക്കും ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്നു. സമൂഹത്തിൽ പിന്നോക്കരായ മലയാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ഈ സംഘടന ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. 

പുതുതായി രൂപീകരിച്ച ഡബ്ല്യുഎംസി ആൽബെർട്ടാ പ്രൊവിൻസ്, വേൾഡ് മലയാളി കൗൺസിൽ എന്ന സംഘടനയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത് അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയൻ പ്രസിഡന്റ് ജോൺസൻ തലചെലൂർ, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, വൈസ് ചെയർ പേഴ്‌സൺ ശാന്താ പിള്ളൈ, വൈസ് ചെയർമാൻ ജോമോൻ ഇടയാടിൽ, വൈസ് പ്രസിഡന്റ് (അഡ്മിൻ) മാത്യൂസ് എബ്രഹാം, വൈസ് പ്രസിഡന്റ് (Org. Dev.) ജിബ്‌സൺ മാത്യു ജേക്കബ്, വൈസ്പ്രസിഡന്റ് ജാക്സൺ ജോയ്, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി എന്നിവർ പുതിയ പ്രൊവിൻസിനു ആശംസകൾ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code