Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഡ്വ. സെബാസ്റ്റ്യന്‍ പാറപ്പുറത്തിന്റെ സംസ്‌കാരം ശനിയാഴ്ച

Picture

തൃശൂര്‍: ആമ്പല്ലൂര്‍ എയര്‍ ഇന്ത്യ, കുവൈറ്റ് എയര്‍വെയ്‌സ് തുടങ്ങിയ പ്രമുഖ വിമാന കന്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ ബിസിനസ് നല്‍കിയതിനുള്ള പുരസ്‌കാരം രണ്ടു പതിറ്റാണ്ടോളം നേടിയ സുമ ട്രാവല്‍സിന്റെ സ്ഥാപകനും ചെയര്‍മാനുമായ അഡ്വ. സെബാസ്റ്റ്യന്‍ പാറപ്പുറത്ത് (ജോയി-77) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

സംസ്‌കാരം ശനിയാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ആന്പല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. പിതാവ്: പരേതനായ പാറപ്പുറത്ത് ജോണ്‍ സാര്‍. അമ്മ: പരേതയായ ത്രേസ്യാ ടീച്ചര്‍. ഭാര്യ: റോസമ്മ (റിട്ട. ആര്‍.എന്‍, ന്യൂയോര്‍ക്ക്) പുളിങ്കുന്ന് മണലയില്‍ കുടുംബാംഗം.

മക്കള്‍: സുമന്‍ (അധ്യാപിക), ഡോ. സുജ. മരുമകന്‍: ബ്ലിറ്റ്‌സ്. കൊച്ചുമക്കള്‍: ത്രേസ്യ, അന്ന, ജോസിയ, റിച്ചാര്‍ഡ്, മത്തിയാസ്.

എയര്‍ ഇന്ത്യയുടെ മില്യണ്‍ ഡോളര്‍ മഹാരാജാ അവാര്‍ഡ് കൈവരിച്ച ആദ്യ മലയാളിയും അമേരിക്കന്‍ മലയാളി പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്ന സെബാസ്റ്റ്യന്‍ 1973ല്‍ ന്യൂയോര്‍ക്കില്‍ എത്തി 1979ല്‍ സ്ഥാപിച്ചതാണ് സുമ ട്രാവല്‍സ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code