വാഷിംഗ്ടണ്‍: ഡിസംബര്‍ 6 ന് നടക്കുന്ന ജോര്‍ജിയ യുഎസ് സെനറ്റ് റണ്‍ഓഫ് തിരഞ്ഞെടുപ്പില്‍ ഏര്‍ലി വോട്ടിംഗ് ശനിയാഴ്ച .
ജോര്‍ജിയ സുപ്രീം കോടതിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി റാഫേല്‍ വാര്‍നോക്കും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഹെര്‍ഷല്‍ വാക്കറും തമ്മിലുള്ള യുഎസ് സെനറ്റ് റണ്ണോഫ് തിരഞ്ഞെടുപ്പില്‍ ഈ ശനിയാഴ്ച്ച ഏര്‍ലി വോട്ടിംഗ് നടത്താന്‍ കൗണ്ടികള്‍ക്ക് അനുമതി നല്‍കിയത് .
താങ്ക്സ്ഗിവിംഗിന് ശേഷമുള്ള ശനിയാഴ്ച വോട്ടുചെയ്യുന്നതില്‍ നിന്ന് കൗണ്ടികളെ വിലക്കിയ ജോര്‍ജിയയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ നിര്‍ദ്ദേശം തടഞ്ഞുകൊണ്ട് ഫുള്‍ട്ടണ്‍ കൗണ്ടി ജഡ്ജി എടുത്ത തീരുമാനം സംസ്ഥാന ഹൈക്കോടതി ഏകകണ്ഠമായ ശരിവെക്കുകയായിരുന്നു
സ്ഥാനാര്‍ഥി വാര്‍നോക്ക് കാമ്പെയ്നും ഡെമോക്രാറ്റിക് സെനറ്റ് കാമ്പെയ്ന് കമ്മിറ്റിയും സ്റ്റേറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയും സംസ്ഥാന സുപ്രീം കോടതി വിധിയെ ''ഓരോ ജോര്‍ജിയ വോട്ടറുടെയും വിജയമാണെന്ന് ഒരു സംയുക്ത പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്.
ജോര്‍ജിയയിലെ 159 കൗണ്ടികളില്‍ 18 എണ്ണവും ശനിയാഴ്ച ഏര്‍ലി വോട്ടിംഗ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ജോര്‍ജിയയിലെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ ഒരാളായ ഗബ്രിയേല്‍ സ്റ്റെര്‍ലിംഗ് ട്വിറ്ററില്‍ പറഞ്ഞു. 4 ദശലക്ഷത്തിലധികം നിവാസികളുള്ള കുറഞ്ഞത് 19 കൗണ്ടികളെങ്കിലും ശനിയാഴ്ച വോട്ടിംഗ് നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് ഒരു കോടതി ഫയലിംഗില്‍ ഡെമോക്രാറ്റുകള്‍ അറിയിച്ചു.
ജോര്‍ജിയായില്‍ നടക്കുന്ന യുഎസ് സെനറ്റ് റണ്ണോഫ് ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ് . നവംബര്‍ 8 നു വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനം നേടാനായില്ല.എന്നാല്‍ മുന്‍തൂക്കം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി റാഫേല്‍ വാര്‍നോക്കിനാണ്.ഇ വിടെ വിജയിക്കാന്‍ കഴിഞ്ഞാല്‍ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിക്കും.
Comments