Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. ഡോ. ലൂവീസ് എടക്കളത്തൂര്‍ (67) അന്തരിച്ചു

Picture

തൃശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികനായ റവ.ഡോ. ലൂവിസ് എടക്കളത്തൂര്‍ (67) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ആളൂര്‍ (മറ്റം) പള്ളിയില്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍.

തിങ്കളാഴ്ചരാവിലെ 6.30 ന് തൃശൂര്‍ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം 7.30 മുതല്‍ 8.00 വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് അച്ചന്‍ ഡയറക്ടറായിരുന്ന പുല്ലഴി സെന്റ് ജോസഫ്‌സ് ഹോമിലേക്ക് മൃതദേഹം കൊണ്ടുപോകും. പ്രാര്‍ഥനാശുശ്രൂഷയ്ക്കുശേഷം ആളൂര്‍ ഇടവകയിലെ സഹോദരന്‍ ജോണ്‍സന്റെ വസതിയില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. 1.30ന് വീട്ടില്‍ നടക്കുന്ന സംസ്‌കാരശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ കാര്‍മികത്വം വഹിക്കും.

റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കുടുംബദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പൗരസ്ത്യദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

അമ്മാടം, തൃശൂര്‍ ബസലിക്ക എന്നീ ഇടവകകളില്‍ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം വലപ്പാട്, തൈക്കാട്ടുശേരി, ചേറൂര്‍, കുരിയച്ചിറ, പറക്കാട്, ആര്‍ത്താറ്റ് എന്നീ ഇടവകകളില്‍ വികാരിയായും പാലയൂര്‍, തൃശൂര്‍ ബസിലിക്ക, ചേലക്കര എന്നിവിടങ്ങളില്‍ ഫൊറോന വികാരിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിവിധ സ്‌കൂളുകളുടെ മാനേജരായും ഫാമിലി അപ്പോസ്തലേറ്റ്, സാന്ത്വനം, മുളയം ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ജര്‍മനിയിലെ ക്ലൈന്‍ഹോസ്റ്റ്‌ഹൈമിലും അദ്ദേഹം അജപാലനശുശ്രൂഷ ചെയ്തിട്ടുണ്ട്.

പുല്ലഴി സെന്റ് ജോസഫ്‌സ് ഹോമിന്റെ ഡയറക്ടറായി സേവനം ചെയ്തുവരവേ രോഗബാധിതനായി രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. പരേതരായ ചാക്കു-റോസാ ദന്പതികളാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: പരേതനായ കൊച്ചുവര്‍ക്കി, സെലീനാ, മേരി, ജോണ്‍സണ്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code