Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സണ്ണി ഡേവിഡ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Picture

ന്യൂയോര്‍ക്ക്: കോട്ടയം - പള്ളം പൊയ്യക്കര വീട്ടില്‍ സണ്ണി ഡേവിഡ് (79) ന്യൂയോര്‍ക്കില്‍ അന്തരിച്ചു ന്യൂയോര്‍ക്ക് ഗ്ലെന്‍ ഓക്‌സില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതന്‍ 1984-ലാണ് കോട്ടയം പള്ളത്ത് നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്.

ലോങ്ങ് ഐലന്‍ഡില്‍ വളരെ വര്‍ഷങ്ങള്‍ സ്വന്തമായി ബിസിനസ്സ് നടത്തി വന്നിരുന്നു. സീഫോര്‍ഡ് സി.എസ്.ഐ. ഇടവകാംഗമാണ്.

ഭാര്യ പ്യാരി. പ്രീതി (ഫാര്‍മസിസ്റ്റ്), പ്രീജ (ഓള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: മാത്യു ജോഷ്വാ (ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ്), ജോയല്‍ ജോര്‍ജ് (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് എഞ്ചിനീയര്‍). ജയ്മീ, ജെയ്സി, ജെയ്ഡന്‍, ജിമ്മി, കൈത്ലീന്‍, ആരോണ്‍ എന്നിവര്‍ കൊച്ചുമക്കള്‍. ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സീഫോര്‍ഡിലുള്ള സി.എസ്.ഐ. മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് പള്ളിയില്‍ (3833 Jerusalem Avenue, Seaford, NY 11783) പൊതു ദര്‍ശനവും അതേ പള്ളിയില്‍ ഡിസംബര്‍ 3 ശനി രാവിലെ 9 മുതല്‍ 10:30 വരെ ശവസംസ്‌കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. ശനിയാഴ്ച രാവിലെ 11:30-ന് ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സെയ്ന്റ്സ് സെമിത്തേരിയില്‍ (All Saints Cemetery, 855 Middle Neck Road, Great Neck, NY 11024) സംസ്‌കാരം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code