ന്യൂ ജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന് യൂണിഫിഡിന് അഭിമാന പൂരകമായി പറയുവാന്‍ കഴിയുന്ന ഒരു പ്രൊവിന്‍സായി ചിക്കാഗോ പ്രൊവിന്‍സ് മാറിയതായി ചെയര്മാന് മാത്തുക്കുട്ടി ആലുംപറമ്പില്‍, പ്രസിഡന്റ് ബെഞ്ചമിന്‍ തോമസ്, ജനറല്‍ സെക്രട്ടറി തോമസ് ഡിക്രൂസ്, ട്രഷറര്‍ കോശി ജോര്‍ജ്, ചാരിറ്റി ചെയര്മാന് തോമസ് വര്‍ഗീസ് (വില്‍സണ്‍), അഡൈ്വസറി ചെയര്മാന് പ്രൊഫ. തമ്പി മാത്യു, ബീന ജോര്‍ജ്, സാബി കോലേത്, മാത്യൂസ് എബ്രഹാം എന്നിവര്‍ 'ഹോം ഫോര്‍ ഹോംലെസ്സ്' പ്രോജെക്ടിനെ പരാമര്‍ശിച്ചുകൊണ്ട് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
ഡോക്ടര്‍ എം. എസ്. സുനിലുമായിട്ടാണ് വീടുകള്‍ നിര്‍മിച്ചൂ കൊടുക്കുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവര്‍ക്കു വീട് നല്‍കുക വഴി ഭൂമിയില്‍ ഒരു സ്വര്‍ഗം തന്നെയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ തീര്‍ക്കുന്നത് എന്ന് അഡൈ്വസറി ചെയര്‍മാനും മുന്‍ മാര്‍ത്തോമാ കോളേജ് പ്രൊഫസറും കൂടി ആയ തമ്പി മാത്യു പറഞ്ഞു.
പണി തീര്‍ത്ത വീടുകള്‍: ഒരു വീട്മ ലയാലപ്പുഴ, ഒരു വീട് ഇലവന്തിട്ട, രണ്ടു വീടുകള്‍ തിരുവില്വാമല (തൃശൂര്‍ ജില്ലാ) , ചെറുതോണി (ഇടുക്കി), ഒരു വീട് പാലക്കാട്ട്, മുതലായ സ്ഥലങ്ങളില്‍ ആറു വീടുകള്‍ പണി തീര്‍ത്തതായും അടുത്ത സമയം നല്‍കിയത് തൃശൂരിലുള്ള തിരുവല്ലാ മലയില്‍ രണ്ടു വീടുകള്‍, ആറാട്ടുപുഴ (പത്തനം തിട്ട ജില്ല) ഒരു വീട് എന്നിങ്ങനെയാണ് എന്നും ബെഞ്ചമിന്‍ അറിയിച്ചു. ചിക്കാഗോ പ്രൊവിന്‍സ്, ഫിലാഡല്‍ഫിയ പ്രൊവിന്‍സ്, ഡാളസ് പ്രൊവിന്‍സ് മുതലായ പ്രൊവിന്‍സുകളെ ഡോക്ടര്‍ എം. എസ്. സുനില്‍ അനുമോദനം അറിയിച്ചു.
ചിക്കാഗോ പ്രൊവിന്‍സിന്റെ പിറവി മുതല്‍ പിച്ച വെച്ച് തുടങ്ങിയപ്പോഴും എന്നും കാരണ ഭൂതരായ വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളെ തങ്ങള്‍ക്കു മറക്കുവാന്‍ കഴിയില്ലെന്നും സുധീര്‍ നമ്പ്യാരെ പോലെയുള്ള നേതാക്കളുടെ തുടര്‍ന്നുള്ള നേതൃത്വം തങ്ങള്‍ ഏക കണ്ഠമായി അംഗീകരിക്കുന്നു എന്നും ചെയര്മാന് മാത്തുക്കുട്ടിയും പ്രസിഡന്റ് ബെഞ്ചമിനും സംയുക്തമായി പറഞ്ഞു. ചിക്കാഗോ പ്രൊവിന്‍സ് നന്മയുടെ ഉറവിടമായി മാറുവാന്‍ ആഗ്രഹിക്കുന്നു എന്നും ഇരു നേതാക്കളും കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ ചെയര്മാന് ഡോക്ടര്‍ രാജ് മോഹന്‍ പിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ഡോക്ടര്‍ പി. വി. ചെറിയാന്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. പി. മാത്യു, അഡ്വ. ജോര്‍ജ് വര്‍ഗീസ് അമേരിക്ക റീജിയന് അഡ്ഹോക് കമ്മിറ്റി ചെയര്മാന് പി. സി. മാത്യു, പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, ജനറല്‍ സെക്രട്ടറി കുരിയന്‍ സഖറിയ, വൈസ് പ്രസിഡന്റ് മാരായ ജോസ് ആറ്റുപുറം, ഉഷ ജോര്‍ജ്, വൈസ് ചെയര്‍ പേഴ്സണ്‍ ശോശാമ്മ ആന്‍ഡ്രൂസ്, മാത്യു വന്ദനത്തു വയലില്‍, അലക്സ് യോഹന്നാന് അസ്സോസിയേറ്റ് സെക്രട്ടറി, ഹെല്‍ത്ത് ഫോറം താര സാജന്, കള്‍ച്ചറല്‍ ഫോറം എലിസബത്ത് റെഡിയാര്‍, പബ്ലിക് റിലേഷന്‍സ് ജെയ്സി ജോര്‍ജ് എന്നിവരോടൊപ്പം പ്രൊവിന്‍സ് നേതാക്കളായ, ജോസ് കുരിയന്‍, സോമോന്‍ സഖറിയ, ബിജു തോമസ്, ടിജോ കുരിയന്‍, പുന്നൂസ് തോമസ്, സിഞ്ചു തോമസ്, വര്‍ഗീസ് കയ്യാലക്കകം, മഹേഷ് പിള്ളൈ, സാം മാത്യു, പ്രൊഫ്. ജോയ് പല്ലാട്ടുമഠം, ബിജു തുമ്പില്‍, സോണി തോമസ്, മാത്യു തോമസ്, സ്റ്റാന്‍ലി തോമസ്, പ്രദീപ് മേനോന്, രാജീവ് ജോര്‍ജ്, അലന് ഫിലിപ്പ്, പോള്‍ മത്തായി, ഡോക്ടര്‍ എലിസബത്ത് മാമന്, മുതലായവര്‍ അനുമോദനം അറിയിച്ചു.
എന്നും ചിക്കാഗോ പ്രോണ്‍സിന് തുണയായി നിന്നിയിട്ടുള തോമസ് മാമന് വൈസ് ചെയര്മാന് , സജി കുരിയന്‍ വൈസ് പ്രെസിഡെന്റ്, എന്നിവരും അനുമോദനങ്ങള്‍ അറിയിച്ചു.
അമേരിക്ക റീജിയന് മുന്‍ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം ആശംസ നേര്‍ന്നു ഒപ്പം പ്രോജക്ടിന്റെ വിജയത്തിനായി അകമഴിഞ്ഞു സഹായിച്ച അംഗങ്ങളെയും, സ്പോന്സര്മാരെയും നന്ദിയോടെ സ്മരിക്കുവാനും മാത്യൂസ് മറന്നില്ല.. ജനറല്‍ സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പ്രകാശിപ്പിച്ചു. ചിക്കാഗോ പ്രൊവിന്‍സ് സംഘടിപ്പിച്ച കലാ സന്ധ്യ വിജയിപ്പിച്ച ഏവര്‍ക്കും നന്ദി അറിയിക്കുന്നതായി പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് പുത്തെന്‍പുരക്കല്‍ പറഞ്ഞു.
Comments