Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റ്റാമ്പ സേക്രട്ട് ഹാർട്ട് ഇടവകയിൽ പുതിയ ദേവാലയ നിർമ്മാണത്തിനുള്ള ധനശേഖരണത്തിന് ഉജ്ജ്വല തുടക്കം

Picture

റ്റാമ്പാ: സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ഇടവകയിൽപുതിയ ഒരു ദേവാലയ നിർമ്മിക്കുവാൻ 2022 ഓഗസ്റ്റ് പതിനാലാം തീയതി കൂടിയ പൊതുയോഗത്തിൽ തീരുമാനിച്ചു 2020 മാർച്ച് 16 ആം തീയതി ക്നാനായ കത്തോലിക്കർക്കായി സ്വന്തമായി ഒരു ദേവാലയം വാങ്ങി ശേഷം ഒട്ടനവധി ക്നാനായ കത്തോലിക്കർ തമ്പായിലും പരിസരത്തുമായി താമസിച്ചുവരുന്നു ഇതിനോടകം ഏകദേശം 400 പരം കുടുംബങ്ങൾ ഈ ഇടവകയിലുണ്ട് നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോഴത്തെ ദേവാലയത്തിന് സ്ഥലപരിമിതി മൂലമാണ് സൗകര്യപ്രദമായ ആധുനിക രീതിയിലുള്ള പുതിയ ദേവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചത്.

2021 നവംബറിൽ ഹിൽസ് ബോർഗ് കൗണ്ടിയിൽ നിന്നും നിലവിലുള്ള സ്ഥലത്ത് 18000സ്ക്വയർ ഫീറ്റിലുള്ള കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു ഇതിൽ പ്രകാരം 2022 ആഗസ്റ്റ് 14ന് കൂടിയ പള്ളി lപൊതുയോഗത്തിൽ പ്ലാനും എസ്റ്റിമേറ്റ് അവതരിപ്പിക്കുകയും15000 സ്ക്വയർ ഫീറ്റിലുള്ള പുതിയ ഒരു ദേവാലയം നിർമ്മിക്കുവാനുള്ള തീരുമാനം പൊതുയോഗം ഐക്യകണ്ടെന്ന പാസാക്കുകയും ചെയ്തു ഇതിൽ പ്രകാരം നൂറിൽപരം അംഗങ്ങൾ അടങ്ങുന്ന ഒരു ബിൽഡിംഗ് ബോർഡിന് രൂപപ്പെടുത്തുകയും വിവിധ കമ്മിറ്റികൾ തിരഞ്ഞെടുക്കുകയും ചെയ്തു. 2022 ഡിസംബർ 24 തീയതി ക്രിസ്മസ് ആഘോഷങ്ങളുടെ അനുബന്ധിച്ചു നടത്തിയ ചടങ്ങിൽ വച്ച് കഴിഞ്ഞ 12 വർഷത്തെ ഇടവകയുടെ വളർച്ചയുടെ നാൾവഴികൾ അടങ്ങിയ വീഡിയോ പ്രദർശിപ്പിക്കുകയും പുതിയ ദേവാലയനിർമ്മാണത്തിനുള്ള ഫണ്ട് സമാഹ രണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

തദവസരത്തിൽ കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവും ചി ക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പിതാവും ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ തോമസ് മുളവനാൽ അച്ചനും പ്രാർത്ഥനാശംസകൾ ഓൺലൈൻ വഴി ദൈവജനത്തിന് നൽകി. ഇടവകയുടെ മുൻ വികാരിമാരായിരുന്ന റവ. ഫാ.എബി വടക്കേക്കര റവ. ഫാ.ബിൻസ് ചെത്താലിൽ റവ. ഫാ.പത്രോസ് ചമ്പക്കര റവ. ഫാ.ഡൊമിനിക് മഠത്തിക്കളത്തിൽ റവ. ഫാ.ജോസഫ് ശൗര്യമാക്കിൽ റവ. ഫാ.മാത്യു മേലാടം എന്നിവർ എല്ലാവിധ പ്രാർത്ഥന ആശംസകളും അറിയിച്ചു

ഇടവികയുടെ പ്രഥമ ബിൽഡിംഗ് ബോർഡ് കമ്മിറ്റി ചെയർമാൻ ശ്രീ ജിമ്മി കാവിലിനു ഇടവക വികാരി റവ.ഡോക്ടർ ജോസ് ആദോപ്പിള്ളിൽ തിരി തെളിച്ചു നൽകുകയും ജിമ്മി കാവിൽ പുതിയ ദേവാലയത്തിന്റെ ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ റെനി ചെറുതാനിക്ക് ഭദ്രദീപം കൈമാറുകയും ചെയ്തു.. ഈ ഇടവകയിലെ ഏറ്റവും മുതിർന്ന അംഗംആയ ശ്രീമതി കൊച്ചീര്വo മണലേൽ ശ്രീ റെനി ചെറുതാനിക്കൽ നിന്നും ഭദ്രദീപം ഏറ്റുവാങ്ങികയും നിലവിളക്കിലെ ആദ്യ തിരി തെളിയിക്കുകയും,ചെയ്തു . ഈ ഇടവകയുടെ മുൻ കൈകാരന്മാരുടെ പ്രതിനിധി ബാബുക്കുളങ്ങര യുവജനങ്ങളുടെ പ്രതിനിധി റോണി പതിയിൽ കുട്ടികളെ പ്രതിനിധി ജെസിക്ക മുശാരി പറമ്പിൽ എന്നിവർ തിരികൾ തെളിച്ച് പുതിയ ദേവാല നിർമ്മാണത്തിന്റെ ധനശേഖരണം ഔപ ചാരികമായി ഉദ്ഘാടനം ചെയ്തു

തദവസരത്തിൽ ഇടവക വികാരി റവ. ഡോക്ടർ ജോസഫ് ആദോപള്ളി തന്റെ ഒരു മാസത്തെ ശമ്പളം ബിൽഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റെനി ചെറുതനിയിലിനെ ഏൽപ്പിച്ചു തുടർന്ന് ബിൽഡിംഗ് ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങൾ അവരുടെ ഓഫർ അടങ്ങിയ പ്ലെഡ്ജ് ഫോമും ആദ്യ ഗഡുവും ഇടവക വികാരിയെ ഏൽപ്പിച്ചു.. വിശ്വാസ പരിശീലനത്തിൽ ആയിരിക്കുന്ന കുട്ടികളുടെ സജീവ പങ്കാളിത്തവും സഹകരണവും ദേവാലയ നിർമ്മാണത്തിൽ ഉറപ്പുവരുത്തുവാനായി പിഗ്ഗി ബാങ്കിന് രൂപം നൽകുകയും ഡി.ആർ ഇ ഡസ്റ്റിൻ മുടികുന്നേലിനു കൈമാറുകയും ചെയ്തു . അതേത്തുടർന്ന് ഇടവക അംഗങ്ങൾ ഓരോരുത്തരും ഓഫർ അടങ്ങുന്ന ഫോമുകളും ആദ്യ ഗഡുവും വികാരിയെ ഏൽപ്പിച്ചു. അന്നേദിവസം 1.2മില്യൻ ഡോളറിന്റെ ഓഫറും രണ്ടര ലക്ഷം ഡോളറും ആദ്യ ഗഡുവായി ലഭിച്ചത് ഈ പദ്ധതിയുടെ സ്വീകാര്യത സൂചിപ്പിക്കുന്നു.. കൂടാതെ ഈ പദ്ധതിയുടെ വിജയത്തിനായ, റാഫിൽ ടിക്കറ്റ് ഫുഡ്ഫെസ്റ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾക്ക് രൂപം നൽകിവരുന്നു. 2024 ഒക്ടോബർ മാസത്തോടുകൂടി ദേവാലയ നിർമ്മാണം പൂർത്തീകരിക്കുകയാണ് ഈ പദ്ധതി ലക്ഷ്യപ്പെടുന്നത്.

പണ്ട് സമാഹരണ ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ദേവാലയത്തിന്റെ വെളിയിൽ ഇടവകയിലെ യുവജനങ്ങളുടെ ഫ്ലാഷ് മൊബും സ്നേഹ വിരുന്നും നടത്തപെട്ട്. ക്രിസ്മസ് ആഘോഷങ്ങൾക്കും തുടർന്നു നടന്ന് ധനസമാഹാരണ ചടങ്ങിനും വികാരി റവ ഡോ. ജോസ് ആദോ പ്പിള്ളിൽ അസോസിയേറ്റ് പാസ്റ്റർറവ. ഫാ.ജോബി പുച്ചുകണ്ടത്തിൽ സി.മീര SVM, സി.സേവിയർ SVM സി.സാന്ദ്ര SVM കൈക്കാരന്മാരായ ബേബി മാക്കിൽ,റെനി പച്ചിലമാക്കില്‍ കിഷോർ വട്ടപ്പറമ്പിൽ ജോസ്മോൻ തത്തംകുളം, ജെഫ്രി ചെറുതാനിയിൽ പാരിഷ് കമ്മിറ്റി അംഗങ്ങൾ ബിൽഡിങ് ബോർഡ് കമ്മിറ്റി അംഗങ്ങൾ വിവിധ വോളണ്ടിയേഴ്സ് എന്നിവർ നേതൃത്വം നൽകി.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code