Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാഹിത്യവേദി ചർച്ച ജൂൺ 2-ന്

Picture

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂൺ 2 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

 (Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990   Meeting ID: 814 7525 9178)

പരദേശ പ്രയാണം നടത്തുന്ന ഓരോരുത്തരുടെയും മനസ്സിൽ ഒരു അടഞ്ഞ മുൻ വാതിലും,  കണ്ടു പരിചയിച്ച ഒരു ആകാശക്കീറും,  മണവും രുചിയും നുരഞ്ഞു പൊന്തുന്ന ഒരു അടുക്കളയും ഒക്കെ ഉണ്ട്. ഓരോ പ്രവാസിയും  അവർ വായിച്ചും കേട്ടും അനുഭവിച്ചിട്ടുള്ള വികാര വിചാരങ്ങൾ തീർത്ത നീർച്ചാലുകളും താഴ്‌വരകളും ഗഹ്‌വരങ്ങളും ഒരു നൊസ്റ്റാൾജിയ ആയി കൊണ്ട് നടക്കുന്നു. അലയുടെ മുറ്റത്തു തങ്ങളുടെ ഹൃദയരാഗങ്ങളുടെ താളവും, വിട്ടുകൊടുക്കലുകളുടെ ആരണ്യകവും, സ്നേഹനിരാസങ്ങളുടെ ഗദ്ഗദവുമൊക്കെ അഴിച്ചു വച്ച ഒരു ദിനം..  ALF - 23. 

ALF ന്റെ പശ്ചാത്തലത്തിൽ പ്രവാസ സാഹിത്യത്തിൻറെ നാൾ വഴികൾ : ഒരു അവലോകനം. സാഹിത്യവേദി അംഗം, അലയുടെ നാഷണൽ പ്രസിഡന്റ് ഷിജി അലക്സ് ആണ് ഇത്തവണ സാഹിത്യവേദി ചർച്ച നയിക്കുന്നത്. 

മെയ് മാസത്തിൽ ഡോ. യു. ശശി മേനോൻ, മാധവിക്കുട്ടിയുടെ  ചെറുകഥകളെ ആസ്പദമാക്കി അവതരിപ്പിച്ച പ്രബന്ധം സാഹിത്യവേദി അംഗങ്ങൾക്ക് വളരെ ആസ്വാദ്യകരമായിരുന്നു. 

എല്ലാ സാഹിത്യ സ്നേഹികളേയും ജൂൺ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.  

കൂടുതൽ വിവരങ്ങൾക്ക്:   ഷിജി അലക്സ്  224 436 9371 അനിലാൽ ശ്രീനിവാസൻ  630 400 9735   പ്രസന്നൻ പിള്ള  630 935 2990 ജോൺ ഇലക്കാട്  773 282 4955 .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code