Obituary
ഏലിയാമ്മ കോരത് നിര്യാതയായി
Obituary
താമ്പാ: കോലഞ്ചേരി പട്ടിമറ്റം പാലിയത്ത് കോരത് വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ കോരത് (88) ഫ്ളോറിഡയിലെ താമ്പായില്‍ നിര്യാതയായി. കേരളത്തില്‍ നിരവധി കാലം അധ്യാപികയായി സേവനം അനുഷ്ഠിച്ചശേഷം കാല് നൂറ്റാണ്ടിലധികമായി അമേരിക്കയില്‍ താമസിച്ചുവരിയായിരുന്നു.
ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രസിഡന്റുമായ കമാന്‍ഡര്‍ ജോര്‍ജ് കോരത്, മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ മുന്‍ പ്രസിഡന്റ് പീറ്റര്‍ കോരത്, ശൈനോ വര്‍ഗീസ്, സാജന് കോരത്, ചാള്‍സ് കോരത് എന്നിവര്‍ മക്കളാണ്.
ദീനാമ്മ ജോര്‍ജ്, ജസി പീറ്റര്‍, പത്രോസ് വര്‍ക്കി, മിനി സാജന്, ജയമോള്‍ ചാള്‍സ് എന്നിവര്‍ മരുമക്കളും, പത്ത് കൊച്ചുമക്കളും, മൂന്നു ചെറുമക്കളുമുണ്ട്.