Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.സി.മാത്യു നിര്യാതനായി

Obituary

ഹൂസ്റ്റണ്‍: പുല്ലാട് പുത്തന്‍പുരക്കല്‍ പി.സി.മാത്യു ( 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ സാലിക്കുട്ടി മാത്യു പനംതോട്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍ :സുജാ.പി മാത്യു, ബിജു പി.മാത്യു (ഹൂസ്റ്റണ്‍), നാറാണംമൂഴി നിലയ്ക്കല്‍ മാര്‍ത്തോമാ ഇടവക വികാരിയും മാര്‍ത്തോമാ ചര്‍ച്ച് ഓഫ്
ന്യൂജേഴ്‌സി മുന്‍ വികാരിയുമായ റവ. ഫിലിപ്പ് പി.മാത്യു.
മരുമക്കള്‍: സജു പരപ്പുഴ, റീന ബിജു (ഹൂസ്റ്റണ്‍), ജീന ഫിലിപ്പ്
കൊച്ചുമക്കള്‍: ആഷ്‌ലി, ജെറിന്‍ ,മെറിന്‍, ജെഫിന്‍

സംസ്കാര ശുശ്രൂഷകള്‍ സെപ്തംബര്‍ 30 നു തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ പുല്ലാട് സെഹിയോന്‍ മാര്‍തോമ്മാ ദേവാലയത്തില്‍ (കുറുങ്ങഴ) വച്ച് നടത്തപ്പെടുന്നതും ശുശ്രൂഷകള്‍ക്ക് ശേഷം ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫിലിപ്പ്.പി.മാത്യു 91 9947055338, ബിജു.പി. മാത്യു 91 7560987533