Obituary
അന്നമ്മ ഉമ്മന്‍ നിര്യാതയായി
Obituary
ന്യൂയോര്‍ക്ക്: തിരുവല്ല കാവുംഭാഗം കാഞ്ഞിരപ്പള്ളില്‍ സജി സദനം വീട്ടില്‍ പരേതനായ കെ.ടി. ഉമ്മന്റെ ഭാര്യയും മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഓഫീസ് മാനേജര്‍ തോമസ് ഉമ്മന്റെ (സജി) മാതാവുമായ അന്നമ്മ ഉമ്മന്‍ നിര്യാതയായി (81 വയസ്സ്). പരേത ആറാട്ടുപുഴ തൊണ്ടുതറ കുടുംബാംഗമാണ്.
മക്കള്‍: തോമസ് ഉമ്മന്‍ (സജി ന്യൂയോര്‍ക്ക്), എലിസബത്ത് ചെറിയാന് (സുജ), മാത്യു.കെ.ഉമ്മന്‍ (സൗദി അറേബ്യ), ഉമ്മന്‍. കെ. ഉമ്മന്‍. മരുമക്കള്‍ : ഷേര്‍ലി തോമസ് (ന്യൂയോര്‍ക്ക്), പരേതനായ ചെറിയാന് വര്‍ഗീസ്, സിബി മാത്യു (സൗദി അറേബ്യ), മിനു ഉമ്മന്‍