Obituary
ഐവാന്‍ മാത്യു നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: കൊല്ലം കുറ്റിച്ചിറ വീട്ടില്‍ തോമസ് മാത്യുവിന്റേയും ഐവി മാത്യുവിന്റെയും മകന് ഐവാന്‍ മാത്യു (55 വയസ്സ്) നിര്യാതനായി. കിന്‍ഡര്‍ മോര്ഗന് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഐവാന്‍ ജോലിയോടുള്ള ബന്ധത്തില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു ഷാര്‍ലെറ്റില്‍ (നോര്‍ത്ത് കരോലിനയില്‍) എത്തിയപ്പോള്‍ ഒക്ടോബര്‍ 22നു ഹൃദയ സ്തംഭനം മൂലം മരണമടയുകയായിരുന്നു.
പരേതന്റെ ഭാര്യ ജൂലി മാത്യു കുറിയന്നൂര്‍ പനയ്ക്കാമണ്ണില്‍ ചെറിയ വടക്കേടത്തു ശാന്തമ്മ മാത്യുവിന്റെയും പരേതനായ സി.ജി. മാത്യുവിന്റെയും മകളാണ്.
മക്കള്‍ : അന മാത്യു, അലിസാ മാത്യു