Obituary
യോങ്കേഴ്സ്, ന്യൂയോര്‍ക്ക്: ജോര്‍ജ് ജെ. ചിറയ്ക്കല്‍(70)(ജോര്‍ജുകുട്ടി) നിര്യാതനായി. വെമ്പാല ചിറയ്ക്കല്‍പറമ്പില്‍ പരേതനായ സി.ജെ. ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും പുത്രനാണ്. ഭാര്യ മറിയാമ്മ(ഗ്രേസി) മേലകത്ത്. മക്കള്‍ , ഷൈന്‍ ജോര്‍ജ്, ഷീന ചിറയക്കല്‍,പരേതയായ ഷൈനി. മരുമക്കള്‍ ജെയ്സി, മാര്ട്ടിന്. കൊച്ചുമക്കള്‍ അകാഷ, ഷോണ, ആന്‍ഡ്രു, ഡേവിഡ്, ഡാനിയേല്‍.
ഒഡീഷ്യയിലെ റൂര്ഖല സ്റ്റീല്‍ പ്ലാന്റില്‍ ദീര്‍ഘകാലം ജോലി ചെയ്തു. തുടര്‍ന്ന് സൗദി അറേബ്യയിലെ ഹഡ്രെഡ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്തു. 2001 ല്‍ അമേരിക്കയിലെത്തിയ ജോര്‍ജുകുട്ടി ബ്രോങ്ക്സ് വില്‍ ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീറിയന് ലോറന്‍സ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു.
2018 മുതല്‍ ശ്വാസകോശ കാന്‍സറിനെതിരെ അചഞ്ചലമായ ദൈവ വിശ്വാസത്തോടെ സധൈര്യം പോരാടിയതിനുശേഷമാണ് അന്ത്യം സംഭവിച്ചത്. ജോര്‍ജുകുട്ടി ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ സജീവ സാന്നിധ്യമായിരുന്നു.