Obituary
ഫിലഡല്‍ഫിയ: തിരുവല്ല വളഞ്ഞവട്ടം മുളനില്‍ക്കുന്നതില്‍ പാഞ്ചേരിമാലിയില്‍ പാപ്പച്ചന്റെയും അച്ചാമ്മയുടെയും മകന് കുര്യാക്കോസ് മാത്യു (അനിയന്‍കുഞ്ഞ്, 70) വൃക്ക സംബന്ധമായ അസുഖത്താല്‍ ഏപ്രില്‍ 9 ന് വ്യാഴാഴ്ച ഫിലാഡല്‍ഫിയായിലുള്ള സ്വവസതിയില്‍ നിര്യാതനായി. കല്ലിശ്ശേരി ആഞ്ഞിലിമൂട്ടില്‍ കെ.എം.വര്‍ഗീസിന്റെയും മറിയാമ്മയുടെയും ഏക മകള്‍ ഗ്രേസ്സിയാണ് ഭാര്യ . മേബിള്‍ കുര്യാക്കോസ്, കെവിന് കുര്യാക്കോസ് എന്നിവര്‍ മക്കളും, ബിനു ഫിലിപ്പ് മരുമകനും, എലിജാ ഫിലിപ്പ്, ക്രിസ്റ്റിന് ഫിലിപ്പ് എന്നിവര്‍ കൊച്ചുമക്കളുമാണ്. പരേതന് നാല് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത് ( എല്ലാവരും യുഎസ്എ)
ഫിലാഡല്‍ഫിയാ സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകഅംഗമായ പരേതന്റെ ശവസംസ്കാര ശുസ്രൂഷകള്‍ ഇടവക വികാരി റവ. ഫാദര്‍. ഷിബു വേണാട് മത്തായിയുടെ കാര്‍മികത്വത്തില്‍ ഏപ്രില്‍ 15 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഫിലാഡല്‍ഫിയായിലുള്ള ഫ്ലെച്ചര്‍ ഫ്യൂണറല്‍ ഹോമില്‍ വച്ചും ശവസംസ്കാരം ഫോറസ്റ്റ് ഹില്‍സ് സെമിത്തേരിയില്‍ വച്ചും നടത്തപ്പെടും.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പൊതുദര്‍ശനവും മറ്റു ചടങ്ങുകളും ഫാമിലിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള വിവരം ഉത്തരവാദിത്വപ്പെട്ടവര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കായി http://www.youtube.com/user/koshyjiji/live എന്ന ലിങ്ക് മുഖേന ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.