Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ മത്തായി നിര്യാതയായി

Obituary

ഡാളസ്: ഡാളസിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും ഓള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കമ്പനി ഏജന്റുമായ അനില്‍ മാത്യുവിന്റെ മാതാവ് ശോശാമ്മ മത്തായി (പൊടിയമ്മ കൊച്ചമ്മ ധ96 പ) ഡാലസില്‍ നിര്യാതയായി. തിങ്കളാഴ്ച് ഏപ്രില്‍ ഇരുപതിന് ഉച്ചക്ക് രണ്ടു മണിയോടെ മെസ്കിറ്റ് സിറ്റിയിലെ ലോറല്‍ ഓക്‌സ് ഫ്യൂനെറല്‍ ഹോമില്‍ സംസ്കാര ശ്രുഷക്ക് ശേഷം മൃതദേഹം അടക്കം ചെയ്തു. പരേത മാര്‍ത്തോമാ ചര്‍ച്ചില്‍ (മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്ഗ്രാന്‍ഡ് പ്രേയറി) ആയിരത്തി തൊള്ളായിരത്തി എണ്‍പ്പത്തി രണ്ടു മുതല്‍ അംഗമായിരുന്നു. സെയിന്റ് പോള്‍ മാര്‍ത്തോമാ ചര്‍ച് ഫൗണ്ടിങ് മെമ്പര്‍, പാരിഷ് മിഷന്‍ സെക്രട്ടറി, പ്രയര്‍ ഗ്രൂപ്പ് ലീഡര്‍, സേവികാ സംഗം സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ശോശാമ്മ മത്തായി പ്രതിബദ്ധതയും തികഞ്ഞ ആത്മാര്ഥതയുമുള്ള ഒരു അധ്യാപിക ആയിരുന്നു. ഇടയാറന്മുള, കവുങ്ങുംപ്രയാര്‍, ആനിക്കാട്, പുല്ലാട്, മുതലായ സ്ഥലങ്ങളില്‍ സേവനം അനുഷ്ടിച്ചു. കേരളത്തില്‍ മാര്‍ത്തോമാ സഭക്കുവേണ്ടി സണ്‍ഡേ സ്കൂള്‍ അധ്യാപികയായും പരേത പ്രവര്‍ത്തിച്ചു.

ഭര്‍ത്താവ് പരേതനായ എം. എം. മത്തായി പേക്കുഴിമേപ്രത് മുറ്റത്തുങ്കല്‍. മക്കള്‍: അനില്‍ മാത്യു, ആനി,, ആലിസ്, ഫില്‍. മരുമക്കള്‍: മിനി, സാം, രാജു, ജോയ്‌സ് കൊച്ചുമക്കള്‍: ആശിഷ്, അന്‍സില്‍, ജസ്റ്റിന്‍, ക്രിസ്, ജോഷ്വാ, കൃപ, സാനു, അനു, സോനാജ്, റോസ്, ജാമി, ജോബിന്‍, ജോയല്‍, പിയര്‍ലി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് എബ്രഹാം, പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടല്‍, തോമസ് ചെല്ലേത്, സാം മാത്യു, റീജിയണല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, ട്രഷറര്‍ ഫിലിപ്പ് മാരേട്ട് മുതലായവര്‍ അനുശോചനം അറിയിച്ചു.