Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മാത്യു പൊന്‍മേലില്‍ കോര്‍ എപ്പിസ്കോപ്പ നിര്യാതനായി

Obituary


പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത വൈദികന്‍ റവ. മാത്യു പൊന്‍മേലില്‍ കോര്‍ എപ്പിസ്കോപ്പ (88) നിര്യാതനായി. സംസ്കാരം കാട്ടൂര്‍ സെന്‍റ് ആല്‍ബര്‍ട്ട് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടത്തി.

കാട്ടൂര്‍ പൊന്‍മേലില്‍ പരേതരായ ഏബ്രഹാം, മറിയാമ്മ ദമ്പതികളുടെ മകനാണ്. 1961 മാര്‍ച്ച് 21ന് വൈദികനായി. തിരുവനന്തപുരം മേജര്‍ അതിരൂപത, മാവേലിക്കര, പത്തനംതിട്ട ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ ശുശ്രൂഷ ചെയ്തു. 2008 ജൂണ്‍ എട്ടിനു സഭയില്‍ കോര്‍ എപ്പിസ്കോപ്പ സ്ഥാനം നല്‍കി. സഹോദരങ്ങള്‍: ജോസഫ് ഏബ്രഹാം (ജര്‍മനി), പരേതരായ തങ്കമ്മ ഫിലിപ്പോസ്, സിസ്റ്റര്‍ ജോസ്‌ന ഡിഎം.