Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നി എക്‌സലന്‍സ്‌ പുരസ്‌കാരം കാതറിനും ഷാനായ്‌ക്കും
  എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നി എക്‌സലന്‍സ്‌ പുരസ്‌കാരം കാതറിനും ഷാനായ്‌ക്കും


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_62772700.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

Warning: getimagesize(http://joychenputhukulam.com/admin/OP/opimg2_47073610.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 135

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ള 2011-ലെ `ഹൈസ്‌കൂള്‍ എക്‌സലന്‍സ്‌' പുരസ്‌കാരം കാതറിന്‍ തിരുത്തിയിലും, ഷാനാ കോയിക്കലും കരസ്ഥമാക്കി.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ പുരസ്‌കാരദാന ചടങ്ങില്‍ വെച്ച്‌ `ചെറിയാന്‍ തോമസ്‌ കാവിലവീട്ടില്‍' സ്‌മാരക എവര്‍റോളിംഗ്‌ ട്രോഫിയും പ്രശസ്‌തിപത്രവും മുഖ്യാതിഥിയും എസ്‌.ബി കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ. തോമസ്‌ കൊളാക്കോട്ടില്‍ നിന്നു കാതറിന്‍ തുരുത്തിയിലും, സംഘടനയുടെ രക്ഷാധികാരിയും സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യസ സെക്രട്ടറിയും, എസ്‌.ബി കോളജ്‌ പ്രിന്‍സിപ്പലുമായ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പലിന്റെ നാല്‍പ്പതാം പൗരോഹിത്യ സ്‌മാരക പുരസ്‌കാരവും പ്രശസ്‌തപത്രവും എസ്‌.ബി കോളജ്‌ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്വീഡീഷ്‌ കവനന്റ്‌ ഹോസ്‌പിറ്റല്‍ കാന്‍സര്‍ വിഭാഗം മേധാവിയുമായ ഡോ. ഫിലിപ്പ്‌ വെട്ടിക്കാട്ടില്‍ നിന്നു ഷാനാ കോയിക്കലും ഏറ്റുവാങ്ങി.

പുരസ്‌കാരത്തിനാധാരമായി കണക്കാക്കുന്ന പ്രധാന മാനദണ്‌ഡം ഹൈസ്‌കൂളിലെ ജി.പി.എ, എ.സി.ടി സ്‌കോറുകളാണെങ്കിലും പാഠ്യേതര വിഷയങ്ങളിലുള്ള മികവും അധിക യോഗ്യതയായി കണക്കാക്കുന്നു.

അവാര്‍ഡിനര്‍ഹരായ കാതറിനും, ഷാനായും എബി ആന്‍ഡ്‌ ഗ്രേസി തുരുത്തിയില്‍, ജോസഫ്‌ ആന്‍ഡ്‌ ജാന്‍സി കോയിക്കല്‍ എന്നീ അലുംമ്‌നി അംഗങ്ങളുടെ മക്കളാണ്‌. ഇത്തരം വിജയങ്ങളുടെ നേടിയെടുക്കല്‍ മാതാപിതാക്കള്‍ക്ക്‌ മക്കളോടുള്ള വലിയ സമര്‍പ്പണത്തിന്റെ പ്രതിഫലങ്ങളും അതുപോലെതന്നെ മക്കള്‍ക്ക്‌ മാതാപിതാക്കളോടുള്ള പ്രതിബദ്ധതയുടെ പ്രതിധ്വനികളുമാണ്‌. പുരസ്‌കാര ജേതാക്കളായ ഇരുവരും അവരവരുടെ സ്‌കൂളിലെ `ഹൈ ഹോണര്‍ റോള്‍' വിദ്യാര്‍ത്ഥികളായിരുന്നു. അവാര്‍ഡ്‌ ജേതാക്കളെ സദസിന്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഷീബാ ഫ്രാന്‍സീസ്‌ ആയിരുന്നു.

യഥാര്‍ത്ഥ അറിവും മൂല്യവും നല്‍കി നന്മയുടെ പൂര്‍ണ്ണതയിലേക്ക്‌ ഉയര്‍ത്തി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തി എടുക്കുന്ന വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ ഒരു `ബ്രാന്‍ഡ്‌ നെയിം' ആണ്‌ ചങ്ങനാശേരി എസ്‌.ബി കോളജ്‌ എന്ന്‌ മുഖ്യാതിഥിയായിരുന്ന ഡോ. തോമസ്‌ കൊളാക്കോട്ട്‌ തന്റെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സമഗ്ര രൂപീകരണത്തെ ലക്ഷ്യംവെച്ചുള്ളതായതിനാല്‍ ആദ്ധ്യാത്മികവും ധാര്‍മ്മീകവുമായ മാനങ്ങള്‍കൂടി അതില്‍ ഉള്‍ക്കൊള്ളേണ്ടതാണെന്ന്‌ ഡോ. ഫിലിപ്പ്‌ വെട്ടിക്കാട്ട്‌ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

നമ്മെ വളര്‍ത്തുന്നതും ഉയര്‍ത്തുന്നതും വിദ്യാഭ്യാസമാണെന്ന്‌ പ്രസിഡന്റ്‌ ബിജി തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചെറിയാന്‍ മാടപ്പാട്ട്‌ സ്വാഗതം ആശംസിച്ചു. വിന്‍സെന്റ്‌ മാരിന്‍, ഷാജന്‍ ആനിത്തോട്ടം, സണ്ണി വള്ളിക്കളം, തോമസ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

കലാപ്രതിഭകളായ ഗ്രേസ്‌ലിന്‍ ഫ്രാന്‍സീസ്‌, ജസ്റ്റീന ഫ്രാന്‍സീസ്‌ ജസ്‌ലിന്‍, ജിസ്സ, ജെന്നി എന്നീ കുരുന്നുകളുടെ നൃത്തനൃത്യങ്ങളും പുരസ്‌കാര ദാന ചടങ്ങുകള്‍ക്ക്‌ ചാരുതയേകി. ബിനു ആന്‍ഡ്‌ ആന്‍മേരി ഉറുമ്പിക്കല്‍ ആലപിച്ച ഗാനങ്ങള്‍ ശ്രുതിമധുരവും കര്‍ണ്ണാനന്ദകരവുമായിരുന്നു.

ജോയിന്റ്‌ സെക്രട്ടറി ജോജോ വെങ്ങാന്തറ ഏവര്‍ക്കും നന്ദി പറഞ്ഞു. അലീന്‍ കളത്തില്‍ അവതാരകയായിരുന്നു.

ജയിംസ്‌ ഓലിക്കര, ആന്റണി ഫ്രാന്‍സീസ്‌, ജോണ്‍ നടയ്‌ക്കപ്പാടം, എബി തുരുത്തിയില്‍, ബോബന്‍ കളത്തില്‍, ഷിബു അഗസ്റ്റിന്‍ എന്നിവര്‍പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.