Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


ഉള്ളിയും മുളകും തല്ലിയിട്ട മീന്‍കറി   - sunil Abraham
ഉള്ളിയും മുളകും തല്ലിയിട്ട മീന്‍കറി

കൊല്ലം കടപ്പുറത്തുകാരുടെ ഒരു പ്രത്യേക മീന്‍കറി. നെയ്യുള്ള ചാള (മത്തി), വാള എന്നീ മീനുകളാണ് ഈ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുക. മത്തി തലയോടുകൂടിയും വാള ചെറിയ കഷണങ്ങളായി മുറിച്ചും വരഞ്ഞെടുക്കണം.

മീന്‍ അര കിലോ
വറ്റല്‍മുളക് 30 എണ്ണം
ചെറിയ ഉള്ളി 100 ഗ്രാം
വെളിച്ചെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍
പുളി നെല്ലിക്കാ വലുപ്പത്തില്‍

വറ്റല്‍മുളകും ഉള്ളിയും രണ്ടുമൂന്ന് തണ്ട് കറിവേപ്പിലയും ചേര്‍ത്ത് അമ്മിയില്‍ ചതച്ചെടുക്കുക. (വറ്റല്‍മുളക് വറക്കരുത്) എളുപ്പം ചതഞ്ഞുവരാനായി കല്ലുപ്പ് ചേര്‍ത്ത് ചതയ്ക്കാം. അരപ്പ് റെഡി. അതിനുശേഷം ഒരു മണ്‍ചട്ടി അടുപ്പില്‍വച്ച് അതിലേക്ക് ഈ അരപ്പിടുക. ഈ അരപ്പിലേക്ക് വാളന്‍പുളി പിഴിയുക. പാകത്തിന് വെള്ളവും ചേര്‍ക്കാം. കറി ചൂടായിവരുമ്പോള്‍ അതിലേക്ക് മീന്‍കഷണങ്ങള്‍ ഇട്ട് അടച്ചുവച്ച് വേവിക്കുക. തിളച്ച് അടപ്പിനുള്ളിലൂടെ ആവിപോവാന്‍ തുടങ്ങുമ്പോള്‍ അടപ്പ് മാറ്റുക. ബാക്കി സമയം തുറന്നാണ് വേവിക്കേണ്ടത്. തുറന്നു വേവിച്ച് വറ്റിച്ചാലേ മീന്‍കറിക്ക് രുചിയുണ്ടാവൂ. വറ്റിവരുമ്പോള്‍ പച്ചവെളിച്ചെണ്ണ ഒഴിച്ച് ഒന്നു ചുഴറ്റിച്ചാല്‍ ഇടിവെട്ട് മീന്‍കറി റെഡി. ഇതിന്റെ കോമ്പിനേഷന്‍ കപ്പ, ചോറ്, മോര് കാച്ചിയത് എന്നിവയാണ്


സുനില്‍ ഏബ്രഹാം