Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


മത്തി പറ്റിച്ചത് സ്‌പെഷല്‍ എഡിഷന്‍   - sunil Abraham
മത്തി പറ്റിച്ചത് സ്‌പെഷല്‍ എഡിഷന്‍

തയ്യാറെടുപ്പ്:

മത്തി (ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാളയാണേല്‍ പഷ്ട്)  1/2 കി.
(കടേന്ന് ക്ലീന്‍ ചെയ്ത് വാ!ങ്ങിയാല്‍ ആ വിശാലന്‍ പെട്ട പാടൊന്നും പെടാതെ കഴിക്കാം.അല്പം ഉപ്പ് വെള്ളത്തിലിട്ട് അലമ്പിക്കഴുകിയാ മണവും കുറഞ്ഞ് കിട്ടും)

ഇഞ്ചി  തൊലി (പറ്റിപ്പിടിച്ച മണ്ണും)കളഞ്ഞ് കനം കുറച്ച് നീളത്തിലരിഞ്ഞത്  1 ടേ സ്പൂ.

പച്ച മുളക്  അധികം എരിവ് വേണമെന്നുള്ളവര്‍ മാത്രം ഉപയോഗിക്കുക  3 എണ്ണംരണ്ടായി പിളര്‍ന്നത്.
(ഒരെണ്ണം എടുത്ത് വായിലിട്ട് ചവച്ച് നോക്കിയാല്‍ കാന്താരിയല്ലെന്ന് ഉറപ്പ് വരുത്തുക.)

ചുവന്നുള്ളി  (മുകളിലെ വരണ്ടുണങ്ങിയ തൊലി മാത്രം കളഞ്ഞ് ചെറുതായി അരിഞ്ഞത്)  ഒരു കപ്പ്

വെളുത്തുള്ളി  (മുകളില്‍ പറഞ്ഞപോലെ)  2 ടീ സ്പൂ.

കുരുമുളക് ചതച്ചത്  1 ടീ സ്പൂ

ഉലുവപ്പൊടി  1/4 ടീ സ്പൂ
മഞ്ഞള്‍പ്പൊടി  1/4 ടീ സ്പൂ
മുളക് പൊടി  1 ടീ സ്പൂ
മല്ലിപ്പൊടി  1 ടേ സ്പൂ

ഉപ്പ്  ആവശ്യം പോലെ മാത്രം

കുടമ്പുളി (മീന്‍ പുളി)  3 കഷണം

കറി വേപ്പില  ഒരു പിടി

വെളിച്ചെണ്ണ  രണ്ട് ടീ സ്പൂ

ഇനി ക്രിയ:

മസാലകളെല്ലാം കൂടി (പച്ച മസാലയും ഉള്ളിയും പൊടിച്ച/ചതച്ച മസാലയും) ഉപ്പും അല്പം വെളിച്ചണ്ണയും ചേര്‍ത്ത് ഞരടി പീഡിപ്പിച്ച് ഒരു പരുവത്തിലാക്കുക.

ചെറിയ ഒരു മീന്‍ ചട്ടിയുടെ അടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ചുറ്റിക്കുക.(തല കറങ്ങാതെയും ചട്ടി താഴെ വീണുടയാതെയും സാവധാനത്തില്‍ വേണം ഈ കര്‍മ്മം നിര്‍വഹിക്കാന്‍) ഇതില്‍ കറിവേപ്പില തണ്ടോട് കൂടി നിക്ഷേപിക്കുക.

അതിന്‍മീതെ മത്തികളെ സ്‌നേഹപൂര്‍വം വരിവരിയായി അണി നിരത്തുക.(പാതി)
എന്നിട്ട് അവശനിലയിലായിട്ടും പരിഭവം കാട്ടാത്ത മസാലക്കൂട്ട് (പാതി) അതിന് മുകളില്‍ ശ്രദ്ധാപൂര്‍വം നിരത്തുക.

പിന്നെ മുകളില്‍ ബാക്കി മീന്‍, പിന്നെ ശേഷിച്ച മസാല....

മീന്‍പുളി, അരകപ്പ് വെള്ളം ഇവ കൂടി ചേര്‍ത്ത് ചട്ടി അടച്ച് വച്ച്, ആദ്യം നല്ല തീയില്‍ 5 മിനിറ്റും പിന്നെ തീ കുറച്ച് 10 മിനിറ്റും പാചകം ചെയ്‌തെടുക്കുക.

എന്താ ശ്രമിക്കയല്ലേ?
വളരെ എളുപ്പമാ.....(തേങ്ങ വേണ്ട, തക്കാളി വേണ്ട, മിക്‌സി വേണ്ടാ, കടുക് പൊട്ടിക്കണ്ടാ....)

ഒരു ദിവസം മുന്‍പ് ഉണ്ടാക്കി വച്ച് കാത്തിരിക്കാനൊക്കുമോ ആവോ?
എങ്കില്‍ പഷ്ട്!