Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


കപ്പയ്ക്ക മുളകു പൊതിഞ്ഞിട്ടത്   - sunil Abraham
കപ്പയ്ക്ക മുളകു പൊതിഞ്ഞിട്ടത്

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പപ്പയക്ക് പല പേരുകള്‍ ആണ്. ഓമക്കായ, കുര്‍മൂസ്,കപ്പളങ്ങ,കപ്പങ്ങ,പപ്പയ്ക്ക,കൊപ്പക്കായ എന്നിങ്ങനെ.നമ്മള്‍ ഒരു പരിചരണവും നല്‍കാതെ തന്നെ നമ്മുടെ വീട്ടുവളപ്പില്‍ സുലഭമായി ലഭിക്കുന്നതുകൊണ്ടായിരിക്കാം നമ്മള്‍ പപ്പായക്ക് അധികം പരിഗണന നല്‍കാത്തത്.പഴമായിട്ടായാലും പച്ചക്ക് ആയാലും വളരെ അധികം പോഷക ഗുണ സമ്പന്നം ആണിത്.

ആവശ്യമുള്ള സാധനങ്ങള്‍:

ഇടത്തരം വലുപ്പമുള്ളപപ്പയ  ഒന്ന്
ചേമ്പ്  ചെറുതാണെങ്കില്‍ 56. (വലുപ്പമനുസരിച്ച് എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.)
കാന്താരിമുളക്  ആവശ്യത്തിന്.
ഒരു ചെറിയ കഷ്ണം വാഴയില
മഞ്ഞള്‍പ്പൊടി,ഉപ്പ്,കറിവേപ്പില, വെളിച്ചെണ്ണ.

ഉണ്ടാക്കുന്ന വിധം:

ചേമ്പ് തൊലി കളഞ്ഞ് കുറച്ചു വലുപ്പമുള്ള കഷ്ണങ്ങളാക്കുക.
കപ്പയ്ക്കയും തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിവച്ച ശേഷം, വാഴയില ഒന്നു ചെറുതായി വാട്ടിയെടുത്ത് അതില്‍ കാന്താരിമുളക് (കിട്ടാനില്ലെങ്കില്‍ പച്ചമുളക് ഉപയോഗിക്കാം.) വച്ച് ഒരു ചെറിയ പൊതിയായി പൊതിഞ്ഞെടുത്ത് വാഴനാരുകൊണ്ട് കെട്ടുക.കഷ്ണങ്ങളുടെ കൂടെ ഈ പൊതിയും,അവശ്യത്തിന് മഞ്ഞള്‍പ്പൊടിയും,ഉപ്പും ഇട്ട് വെള്ളവും ചേര്‍ത്ത് വേവിക്കുക.(കുക്കറിലാണ് വേവിക്കുന്നതെങ്കില്‍ വേവ് അധികമാവാതെ ശ്രദ്ധിക്കണം.അല്ലെങ്കില്‍ ചേമ്പ് വെന്തു കലങ്ങിപ്പോവും).

വെന്തുകഴിഞ്ഞാല്‍ ഇലപ്പൊതി തുറന്ന് മുളക് നന്നായി ഉടച്ച് കൂട്ടാനില്‍ ചേര്‍ക്കുക. (ഇനി ഇല കളയാം കേട്ടോ).
ചേമ്പ് ഉടയാതെ കപ്പയ്ക്കാകഷ്ണങ്ങള്‍ ഒന്ന് ഉടച്ചുയോജിപ്പിക്കുക. തീ അണച്ചശേഷം വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് കുറച്ചുനേരം അടച്ചുവയ്ക്കുക.