Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുതൽ വാർത്തകൾ


കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷന്‍ ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു - 11 may 2024
Picture

ഹ്യൂസ്റ്റണ്‍ (ടെക്സാസ്): കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും, മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണും (MMGH) സം‌യുക്തമായി "എന്റെ കേരളം" ഓൺലൈൻ മലയാളം ക്ലാസുകൾ വിജയകരമായി ആരംഭിച്ചു. ഈ പരിപാടിയോടൊപ്പം, കേരള സംസ്ഥാന മലയാളം മിഷന്റെ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു. ഹ്യൂസ്റ്റണിലെ മലയാളി കുട്ടികൾക്ക് മലയാള ഭാഷയിൽ സമഗ്രമായ അടിത്തറ നൽകുകയും അവരുടെ സാംസ്കാരിക വേരുകളോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാഠ്യ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

സൗകര്യപ്രദമായ ഓൺലൈൻ......


ഒക്‌ലഹോമയുടെ ചരിത്രം മാറ്റാൻ സഹായിച്ച ഒരു ഏഷ്യക്കാരൻ - 11 may 2024
Picture

ഒക്‌ലഹോമയുടെ ചരിത്രം മാറ്റാൻ സഹായിച്ച ഒരു ഏഷ്യക്കാരൻ എന്ന നിലയിൽ ഡോ. മുരളീകൃഷ്ണയെ ഒക്‌ലഹോമ ഹിസ്റ്റോറിക്കൽ സൊസൈറ്റി ആദരിക്കുമെന്ന ആവേശകരമായ വാർത്ത പങ്കുവെക്കുന്നതിൽ ഞങ്ങൾ ഒക്ലഹോമ ഇന്ത്യൻ അസോസിയേഷൻ ആവേശത്തിലാണ്. അടുത്ത ചൊവ്വാഴ്ച ഒക്ലഹോമ ഹിസ്റ്ററി സെൻ്ററിലാണ് ആദരിക്കൽ ചടങ്ങു് സംഘടിപ്പിച്ചിരിക്കുന്നത്

ഡോ. മുരളീകൃഷ്ണയെ നാമനിർദ്ദേശം ചെയ്തതിൽ ഒക്‌ലഹോമയിലെ ഇന്ത്യ അസോസിയേഷൻ വളരെയധികം അഭിമാനിക്കുന്നു, ഈ അഭിമാനകരമായ അംഗീകാരത്തിനായി ബോർഡ് അദ്ദേഹത്തെ തിരഞ്ഞെടുത്തതിൽ ഒക്ലഹോമ ഇന്ത്യൻ അസോസിയേഷന് പറഞ്ഞാൽ തീരാത്ത സന്തോഷമുണ്ട്.

എല്ലാവർക്കും......


കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ വിസ്മയ ചെപ്പ് അവിസ്മരണീയമായി - 11 may 2024
Picture

ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പു വിസ്മയകരമായ വിവധ പരിപാടികളിലും അവതരണ മേന്മയിലും വ്യത്യസ്തത പുലർത്തിയത് കലാസ്വാദകർക്കു അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്

മെയ് 4ശനിയാഴ്ച വൈകീട്ട്6 മുതൽ 8 :30വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച് തിങ്ങി നിറഞ്ഞ കാണികളുടെ മുപിൽ സംഘടിപ്പിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി മഞ്ജിത് കൈനിക്കര ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് ,വിനോദ് ജോർജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു......


കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു - 11 may 2024
Picture

ഒക്ലഹോമ:അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പേർക്കായി കാഡോ കൗണ്ടി ഷെരീഫ് ഓഫീസ് തിരച്ചിൽ നടത്തുകയാണ്.

ഹെക്ടർ ഹെർണാണ്ടസ്, മൈക്കൽ ബ്രൗൺ, ഡവൻ്റേ വിൻ്റേഴ്‌സ് എന്നിവർ വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച രാവിലെയ്ക്കും ഇടയിലാണ്രക്ഷപ്പെട്ടതെന്നുഷെരീഫ് പറഞ്ഞു..മൂന്ന് പേർക്കും നീണ്ട ക്രിമിനൽ ചരിത്രമുണ്ട്.ഹെർണാണ്ടസ് നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തിന് വിധേയനായിരുന്നു; ബ്രൗണിനെതിരെ ക്രൂരമായ ആക്രമണത്തിന് കേസെടുത്തു, അതേസമയം വിൻ്റേഴ്‌സ് ഈയിടെ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് അറസ്റ്റിലായി.

“ഈ സമയത്ത് ഈ മൂന്ന് പേരെയും ഞങ്ങൾ......


ബിഷപ്പ് കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച - 11 may 2024
Picture

ഡാളസ് :കാലം ചെയ്തബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച നടക്കുമെന്ന് തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും പുറത്തിറക്കിയ ഔദ്യോഗീക വാർത്താകുറിപ്പിൽ അറിയിച്ചു

ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന GFA വേൾഡിൻ്റെ സ്ഥാപകനും പ്രസിഡന്റും കൂടിയാണ് കെ പി യോഹന്നാൻഭാര്യ ഗിസെല;
മകൻ, ഡാനിയേൽ;
മകൾ, സാറ;
പേരക്കുട്ടികൾ :ഡേവിഡ്, എസ്തർ, ജോനാ, ഹന്ന, ലിഡിയ, നവോമി, നോഹ

2024 മെയ് 15 ബുധനാഴ്ച......


ടെക്‌സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടക്കും - 11 may 2024
Picture

ഓസ്റ്റിൻ :ടെക്‌സാസിൽ12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെജയിലിൽ അടക്കുമെന്നുടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു ,സ്കൂൾ വര്ഷംഅവസാനിക്കുന്നതോടെ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കാൻ .സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ ശ്രദ്ധിക്കാതെ വിട്ടാൽ, മാതാപിതാക്കളുടെ മേൽനോട്ടം അശ്രദ്ധയാണെന്ന് ആരോപിക്കപ്പെടാം. ഇത് പിഴകൾ, അല്ലെങ്കിൽ ജയിൽ ശിക്ഷ എന്നിവയിൽ കലാശിച്ചേക്കാം.

ടെക്‌സാസിൽ......


എം എസ് യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ, 70) അന്തരിച്ചു - 10 may 2024
Picture

ഡാളസ് /മുളക്കുഴ :എം എസ് യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ്ഉദ്യോഗസ്ഥനായിരുന്നു.

ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽഅച്ചാമ്മമക്കൾ :ജിനു,ജിൻസി , ജാൻസി മൂവരും (ദുബായ്) മരുമകൻ:കറ്റാനം കാട്ടൂരൻ അജോ

സംസ്കാരം ശനിയാഴ്ച 10 30 ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മുളകുഴ സെൻതോമസ് മാർത്തോമപള്ളിയിൽകൂടുതൽ വിവരങ്ങൾക്കു :സുജൻ തരകൻ (ഡാളസ് ) 214 245......


പത്താമത്‌ ചിക്കാഗോ സോഷ്യൽ ക്ലബ് ഇന്റര്‍നാഷണല്‍ വടംവലി മത്സരം സെപ്റ്റംബർ 2ന് - 10 may 2024
Picture

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി സുഹൃത്തുക്കളുടെ ക്ലബ്ബുകളിൽ വച്ച് ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ചിക്കാഗോ സോഷ്യൽ ക്ലബ്വടംവലി ഈ വർഷം സെപ്റ്റംബർ 2 തീയതി ചിക്കാഗോയിൽ വച്ച് നടത്താൻ തിരുമാനമെടുത്തു.

ആയിരക്കണക്കിന് കാണികൾ വരുന്ന ടൂർണമെന്റിന് നേതൃത്വം നൽകാൻ ചിക്കാഗോയിലെ മുതിർന്ന സംഘാടകനും, മുൻഐ എം എ പ്രസിഡന്റും മുൻ കെ സി സി ൻ എ പ്രസിഡണ്ടും ആയ ശ്രീ സിറിയക്ക് കൂവക്കാടൻ ഈ ടൂർണമെന്റിന്റെ ചെയർമാൻ ആയി തെരഞ്ഞെടുത്തു. അതോടൊപ്പം ടൂർണമെന്റിന്റെ ജനറൽ കൺവീനർ ആയി ചിക്കാഗോയിലെ കലാസാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം മുൻ മിഡ്വെസ്റ്റ് പ്രസിഡന്റ് ഇപ്പോഴത്തെ കെ......


വിശ്വാസം പ്രവര്‍ത്തിയിലൂടെ: ഫിലാഡല്‍ഫിയയിലെ സണ്ടേ സ്‌കൂള്‍വാര്‍ഷികം വര്‍ണാഭം - 10 may 2024
Picture

ഫിലാഡല്‍ഫിയ: വിശ്വാസപരിശീലന ക്ലാസുകളിലൂടെ കുട്ടികള്‍ ഒരു വര്‍ഷം മുഴുവന്‍ ഹൃദിസ്ഥമാക്കിയ ബൈബിളിലെ പ്രധാനപ്പെട്ട ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, കൊച്ചുകൊച്ചു പ്രാര്‍ത്ഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും ആക്ഷന്‍ സോംഗ്, ഭക്തിഗാനം, സ്‌കിറ്റ്, ആനിമേഷന്‍ വീഡിയോ, നൃത്തം തുടങ്ങിയ വിവിധ കലാമാധ്യമങ്ങളിലൂടെ രസകരമായി അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് വീണുകിട്ടുന്ന അവസരമാണല്ലോ സ്‌കൂള്‍ വാര്‍ഷികവും,ടാലന്റ് ഷോയും.

'വിശ്വാസം പ്രവര്‍ത്തിയിലൂടെ' എന്ന സന്ദേശവുമായി കുട്ടികള്‍ അവരുടെ നൈസര്‍ഗിക കലാവാസനകള്‍ വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്റെ......


ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട് - 10 may 2024
Picture

ചിക്കാഗോ: ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥി രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ഒരാഴ്ചയായി ചിക്കാഗോയിൽ കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വിസ്കോൺസിനിലെ കോൺകോർഡിയ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 25 കാരനായ രൂപേഷ് ചന്ദ്ര ചിന്തകിണ്ടി മെയ് 2 മുതൽ ബന്ധപ്പെട്ടിട്ടില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു.

രൂപേഷ് ചന്ദ്ര ചിന്താകിന്ദിയുമായി ബന്ധം കണ്ടെത്തുന്നതിനും/പുനഃസ്ഥാപിക്കുന്നതിനും പോലീസുമായും ഇന്ത്യൻ പ്രവാസികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു.

രൂപേഷ് ചിന്തകിണ്ടിയെ......