Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെസിബിസി വര്‍ഷകാല സമ്മേളനം നാളെ മുതല്‍

Picture

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍ ആറു വരെ പിഒസിയില്‍ നടക്കും. കേരളസഭയിലെ മെത്രാന്മാരുടെയും സന്യാസസഭകളുടെ പ്രൊവിന്‍ഷ്യല്‍മാരുടെയും ജനറാള്‍മാരുടെയും സംയുക്തസമ്മേളനം നാളെ നടക്കും. അഞ്ച്, ആറ് തീയതികളിലാണു കെസിബിസിയുടെ സമ്മേളനം.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കേരള ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം എന്നിവരടക്കം മുപ്പത്തഞ്ചോളം മെത്രാന്മാര്‍ പങ്കെടുക്കും.

കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.
കേരളത്തില്‍ മാനവസംസ്‌കൃതി രൂപപ്പെടുത്തുന്നതില്‍ സഭയുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചു ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബും സംസ്ഥാന സര്‍ക്കാരും സഭയും തമ്മിലുള്ള സഹകരണം എന്നതിനെക്കുറിച്ചു രാഷ്ട്രപതിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസും ക്ലാസുകള്‍ നയിക്കും.

സമ്മേളനത്തില്‍ മെത്രാഭിഷേകത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയെ ആദരിക്കും. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിരീക്ഷകനായി പങ്കെടുത്ത ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത കേരളത്തില്‍നിന്നു കൗണ്‍സിലില്‍ പങ്കെടുത്ത മെത്രാന്മാരില്‍ ജിവിച്ചിരിക്കുന്ന ഏക വ്യക്തിയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code