Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭരണത്തില്‍ സമുദായ നേതൃത്വത്തിന്റെ ഇടപെടല്‍ തെറ്റായ പ്രവണത: ഡോ. സൂസപാക്യം

Picture

തിരുവനന്തപുരം: രാഷ്ട്രഭരണം സമുദായ നേതൃത്വങ്ങളുടെ താത്പര്യപ്രകാരം മാത്രമേ നടക്കാവൂ എന്ന ചിന്ത ശരിയല്ലെന്നും ഇതു സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കുമെന്നും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു.

സമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമുദായ നേതൃത്വങ്ങള്‍ക്കുണ്ട്. എന്നാല്‍, അതിനുവേണ്ടി ഭരണത്തില്‍ താക്കോല്‍ സ്ഥാനം വേണമെന്ന നിലപാടു ശരിയല്ല. എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളുമുണ്ട്. അതു സംരക്ഷിക്കാനും അതു ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുവാനുമുള്ള ഉത്തരവാദിത്വവും കടമയും സര്‍ക്കാരിന്റേതാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആനിമസ്‌ക്രീന്റെ 111-ാം ജന്മവാര്‍ഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമുദായ അംഗങ്ങളായ അല്മായര്‍ മുന്നോട്ടുവരണം. സമുദായത്തിന്റെ ശബ്ദമാകാന്‍ അല്മായ നേതൃത്വങ്ങള്‍ക്കു കഴിയണം. സമുദായ അംഗങ്ങള്‍ എന്ന നിലയില്‍ വളര്‍ന്നു രാഷ്ട്രീയത്തില്‍ ഉന്നതപദവികളില്‍ എത്തിക്കഴിയുമ്പോള്‍ സമുദായത്തെ തള്ളിപ്പറയുന്നതു ശരിയല്ല. സ്വന്തം സമുദായത്തോടൊ പ്പം മറ്റു സമുദായങ്ങളുടെകൂടി അവശതകള്‍ പരിഹരിക്കാനും രാഷ്ട്രത്തിന്റെ വികസനത്തിനായി ജീവിതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഓരോ സമുദായ അംഗങ്ങള്‍ക്കു കഴിയണം. ഇതിന് ആനിമസ്‌ക്രീന്റെ ജീവിതം മാതൃകയാകട്ടെയെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.

കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പിഎസ്‌സി അംഗം സിമി റോസ്‌ബെല്‍ ജോണ്‍, ഫാ. ജോസി കണ്ടനാട്ടുകര, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്, ടിഎസ്എസ്എസ് ഡയറക്ടര്‍ ഫാ.ലെനിന്‍ രാജ്, കെഎല്‍സിഡബ്ല്യുഎ ജനറല്‍ സെക്രട്ടറി സ്മിതാ ബിജോയ്, അല്‍ഫോണ്‍സ നെയ്യാറ്റിന്‍കര എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു. ഫാ. ടി.ജെ. ആന്റണി അധ്യക്ഷനായിരുന്നു. പ്രാഫ. ജോര്‍ജ് വര്‍ഗീസ്, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ആഗ്നസ് ബാബു, പ്രഫ. എസ്. റെയ്മണ്ട്, ആന്റണി ആല്‍ബര്‍ട്ട്, മേരി എഡ്വേര്‍ഡ്, ജൂനിയര്‍ ആനിമസ്‌ക്രീന്‍, ലാലി വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.   



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code