Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. സെബാസ്റ്റ്യന്‍ എല്‍.സി. പ്രസന്റേഷന്‍ ഇനി ദൈവദാസന്‍

Picture

ആലപ്പുഴ: അഭിഷിക്തജീവിതം ധന്യമാക്കി 77 വര്‍ഷംമുമ്പ് ഈ ലോകത്തോടു വിടപറഞ്ഞ ഫാ. സെബാസ്റ്റ്യന്‍ എല്‍.സി. പ്രസന്റേഷന്‍ ഇനി ദൈവദാസന്‍. തീരദേശജനതയുടെ ആത്മീയ-ഭൗതിക-വിദ്യാഭ്യാസ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തെ ഇന്നു വൈകുന്നേരം മൂന്നിന് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിമധ്യേ ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ദൈവദാസനായി പ്രഖ്യാപിക്കും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തും.

ആലപ്പുഴ രൂപതയില്‍നിന്നു ദൈവദാസപദവിയിലേക്കുയര്‍ത്തപ്പെടുന്ന രണ്ടാമത്തെ വൈദികനാണു പ്രസന്റേഷനച്ചന്‍. ഇതിനുമുമ്പ് മോണ്‍സിഞ്ഞോര്‍ റെയ്‌നോള്‍ഡ്‌സ് പുരയ്ക്കലായിരുന്നു ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട വൈദികന്‍. ആലപ്പുഴ കാട്ടൂരില്‍ സെബാസ്റ്റ്യന്റെയും കത്രീനയുടെയും 12 മക്കളില്‍ നാലാമനായി ജനനം. പ്രാഥമികവിദ്യാഭ്യാസം കാട്ടൂര്‍ സര്‍ക്കാര്‍ സ്‌കൂളിലും, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലും പൂര്‍ത്തിയാക്കി. പിന്നീട് വൈദികജീവിതം ലക്ഷ്യമാക്കി ഗോവയിലെ റഷോള്‍ സെമിനാരിയില്‍ ചേര്‍ന്നു. ചുവടുവച്ച വഴികളില്‍ ഇടറാതെ മുന്നോട്ടുപോയ അച്ചന്‍ 1893 സെപ്റ്റംബര്‍ 17നു പൗരോഹിത്യം സ്വീകരിച്ചു.

ഗോവയിലെ പഠനം അദ്ദേഹത്തെ ബഹുഭാഷാ പണ്ഡിതനാക്കി. 1897ല്‍ ആലപ്പുഴ തിരൂഹൃദയ സെമിനാരിയില്‍ വൈദിക അധ്യാപകനായാണ് ആദ്യനിയമനം. പിന്നീടു കേരളത്തിലെ തെക്കന്‍തീരപ്രദേശങ്ങളിലെ ഇടവകകളില്‍ പ്രശംസനീയമായ സേവനം അനുഷ്ഠിച്ചു. കൊച്ചി രൂപതയുടെ ആലോചനാംഗവും വൈദികകോടതി ന്യായാധിപനുമായിരുന്ന അദ്ദേഹം 1902ല്‍ അര്‍ത്തുങ്കല്‍ പള്ളി സഹവികാരിയായി നിയമിക്കപ്പെട്ടു. രോഗികളെയും അവശത അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും സമയം കണെ്ടത്തുകയും അതില്‍ ആനന്ദം അനുഭവിക്കുകയും ചെയ്തിരുന്ന അച്ചന്‍ സാധുജനസേവനം ലക്ഷ്യമാക്കി നസ്രാണിഭൂഷണസമാജം എന്ന സംഘടന സ്ഥാപിച്ചു. 1912 ജൂണ്‍ മൂന്നിനു വട്ടയാല്‍പള്ളിയില്‍ വികാരിയായി നിയമിതനായി. 1924 ജനുവരി 29ന് കാട്ടൂര്‍ ഇടവകയില്‍ സന്യാസിനികള്‍ക്കായി വിസിറ്റേഷന്‍ സഭ സ്ഥാപിച്ചു. ദൈവത്തിന്റെ മുന്തിരിത്തോപ്പില്‍ വിശ്രമമറിയാത്ത വേലക്കാരനായിരുന്ന അദ്ദേഹം 1936 ജൂണ്‍ 13ന് തന്റെ ഓട്ടം പൂര്‍ത്തിയാക്കി ദൈവസന്നിധിയിലേക്കു മടങ്ങി.
 
ജോണ്‍സണ്‍ നൊറോണ(ദീപിക)
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code